Wednesday 30 May 2018

ധൂർത്തൻ മരണത്തിലെക്കു നടന്നടുക്കുന്നു

മുടിയനായ പുത്രൻ ധൂർത്തനായിരുന്നു. ധൂർത്തടിക്കാൻ   കടം വാങി. കടം വീട്ടാൻ  കൈകൂലി വാങി.  കൈക്കൂലി കണ്ടുപിടിച്ചപ്പോൾ ജൊലി പൊയി . ജോലി പൊയപ്പോൾ  കൊള്ളയടിച്ചു .  കൊള്ളക്കരനെ ജെനം തല്ലി കൊന്നു . ധൂർത്തൻ  മരണത്തിലെക്കു നടന്നടുക്കുകയാണ്. 

Saturday 13 January 2018

തനിക്കു വേണ്ടി ജീവിക്കാത്തവർ കഴിയാത്തവർ മഠയരാണ്
ആദിയിൽ ദൈവം ആകാശവും ഭൂമിയും സ്രിഷ്ടിച്ചു. പിന്നെ  കഴുതയെ സ്രുഷ്ട്ടിച്ച്  60 വർഷം  ആയുസ്സ്  കൊടുത്തു. കഴുത അപേക്ഷിച്ചു എനിക്കതിന്റെ പകുതി മതി .  പിന്നെ പട്ടിയെ സ്രുഷ്ട്ടിച്ച് പറഞു നിന്റെ ആയുസ്സ് 20 വർഷം . പട്ടിയും പറഞു എനിക്കതിന്റെ പകുതി മതി .പിന്നെ  കുരങനെ  സ്രുഷ്ട്ടിച്ച്  നിന്റെ ആയുസ്സ്  40 വർഷം  കുരങനും  പകുതിയേ സ്വീകരിച്ചുള്ളു

അവസാനം  മനുഷ്നെ സ്രുഷ്ട്ടിച്ച് അവന്  25 വർഷം ആയുസ് കൊടുത്തു ,  ധിക്കാരിയായ മനുഷ്യൻ അതു സമ്മതിച്ചില്ല  .മറ്റുള്ളവർ വേണ്ടെന്ന് വെച്ച ആയുസ് കൂടി  കിട്ടണമെന്ന് വാശി പിടിച്ചു . ദൈവം സമ്മതിച്ചു എന്നാൽ  അവയുടെ സ്വഭാവം കൂടി സ്വീകരിക്കണം
കിട്ടിയതിൽ ത്രുപ്തി വരാത്ത മനുഷ്യൻ   ദൈവം കൊടുത്ത  25 വർഷം ആരെയും അനുസരിക്കതെ  തൊന്ന്യവാസം നടന്നു  . വിവാഹം  ശേഷം  അവൻ  ഭാര്യക്കും മക്കൾക്കും വേണ്ടി  കഴുതയെപ്പോലെ പണിയെടുത്തു. പെൻഷൻ പറ്റിയപ്പോൾ    ആരും വക വെക്കാതെ പട്ടിയെപ്പോലെയായി .പിന്നെ  എല്ലാ അവഗണയും സഹിച്ചു    പഴ്യ കാല ഓർമകൾ അയവിറക്കി  കുരങനെപ്പോലെ   കൊച്ചു മക്കളുടെ കൂടെ കളിച്ചു .ശിഷ്ട കാലം

അപ്പോഴാണ് തൊന്നിയത്, ദൈവത്തോട്  മത്സരിക്കരുതായിരുന്നു പ്രക്രുതിയെ ധിക്കരിക്കരുതായിരുന്നു    അഴിമതിയുടെ ഭലം  അനുഭവിക്കരുതായിരുന്നു .നന്മ ചെയാൻ അവസരം കിട്ടിയപ്പോൾ  ചെയണമായിരുന്നു .തനിക്കു വേണ്ടി  കൂടി ജീവിക്കണമായിരുന്നു..!