Thursday 15 August 2013

അയിത്തം

ഞാൻ  മാത്തു മാപ്ല . അപ്പൻ  പൈലി മാപ്ല  അപ്പന്റപ്പൻ  വർക്കി മാപ്ല. അപ്പോൾ പെരുംബാവൂരിൽ നീന്ന് ഉന്നക്ക മീനും ചെമ്മീനും തലച്ചുമടായി  കൊണ്ടു വന്നു കച്ചവടം ചെയ്യുന്ന ആലി മാപ്ല ആരാന്ന്  ചോദിക്കും.  അത് ജോനാപ്ല  ഞങൾ  വെറും  മാപ്ല

കുടി പള്ളികൂടത്തിൽ  പഠിക്കുന്ന കാലംവേഷം വള്ളി നിക്കർ.  ഞെക്കർ എന്നാണ് പറയാറ് ഷർട്ടെന്നൊരു സാനം ഇല്ല.   പെട്ടന്നോന്നും കീറാതിരിക്കാൻ നല്ല കട്ടിയുള്ളതു തന്നെ അമ്മ പ്രത്യേകം തായ്പ്പിച്ചതാണ്ദോഷം പറയരുതല്ലോ എനിക്കും അതു തന്നെയാനിഷ്ടം.   ഇടക്കിടക്ക്  സി പി സാറിന്റെ അടി വരുബോൾ  പട പട എന്നു കേൾക്കുന്നതല്ലാതെ കാര്യമായ്  വേദനിക്കാറില്ല
എഴുത്തുപകരണങൾ മൊത്തം    ഒരു മൂല പൊട്ടിയ  ഒരു സ്ലെറ്റ്  . മഴക്കലത്തു ഇത്    തന്നെയാണ്  കുടയും    ബീഡിക്കുറ്റി വലിപ്പമുള്ള  കല്ലു പെൻസിലും.  ബുക്കില്ല പുസ്തകമില്ല.
മഴക്കലത്ത് വഴിയരികിൽ നിന്ന്  മഷിത്ത്ണ്ട് പറിക്കും . വേനൽകാലത്ത് തുപ്പലം  തൊട്ട്  മായ്ക്കും.
പരീക്ഷ കഴിയുംബോൾ  മാർക്കു കൂട്ടിയിടാൻ  സാറ്  കളഞ ഒരു ചോക്കിൻ കഷണം വീട്ടിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്.  വള്ളൊനും   കുഞോലിനും  വറുഗീസ്സിനും  അത്തരം സഹായങൾ ചയ്തിട്ടുണ്ട്.   ചോക്കെ കോടുക്കു  എഴുതി  കോടുക്കില്ല.  പിടിച്ചാലോ.  അത്തരം സംബവങൾ ഉണ്ടയിട്ടുംണ്ട്  പകരം ശർക്കരയും പച്ഛ കപ്പണ്ടിയും വാങി തിന്നിട്ടുമുണ്ട്     എന്നാൽ  ദൈര്യക്കുറവുമൂലം  സ്വയം തിരുത്തിയിട്ടില്ല. വല്ലവനെയും ഉപദെശിക്കാൻ എളുപ്പമാണല്ലോ
ശിവൻ പിള്ള എന്റെ ക്ലാസ്സ്മേറ്റാണ് . എന്നേക്കാൾ  അൽ‌പ്പം  പ്രായക്കൂടുതലുണ്ട്. വിവരവും കൂടും   അച്ഛന്റെ നടായ ആലുവായിലോക്കെ പോയിട്ടിണ്ട്    തീ വണ്ടി കണ്ടതും  ബെസ്സിൽ കയരിയതും ഒക്കെ പറഞിട്ടുണ്ട്  നല്ല  ദൈര്യമാണ്   വേണ്ടി വന്നൽ കുറുപ്പമ്പ്ടിയിലോ   പെരുംബാവൂരോ ഒറ്റക്കു പൊകാം എന്നു പരഞിട്ടുണ്ട്   .  ച്ഛൻ   പ്രഭാകരൻ നയര്  പോലീസ്സിലാണ്.   മരുമക്കത്തായം  നിന്നുപോയെഗ്ഗിലും  അച്ചിവീടായ ഞങളുടെ നാടിലാണു താമസം.

ശിവൻപിള്ളയുടെ  പെൻസിൽ  കാണുന്നില്ല.  എടുക്കാൻ  മറന്നതോ , ബീഡിക്കുറ്റി വലിപ്പമുള്ള സാധനം ഓട്ട പോക്കറ്റിൽ നിന്ന് പോയതോ?  ശിവൻ പിള്ളക്കും ഓന്നെ ഒള്ളു ഞെക്കർ  അതിന്റെ പോക്കറ്റിലാണ്  കശുവണ്ടിയും  രാശിക്കായും  മറ്റ് എഴുത്തുപകരണങളും  സി പി യുടെ മീശപിരിയോർത്ത്പ്പോൾ  വീട്ടിൽ പോകാൻ  തന്നെ തീരുമാനിച്ചുവീട് അടുത്തു തന്നെയാണ്.  ദെ പൊയി ദാ വന്നു  അത്ര ദൂരമേ ഒള്ളു  ഒറ്റ ഓട്ടത്തിന് വീട്ടിലെത്തി.
 
ശിവൻ പിള്ള വീടിനകത്ത് കല്ലു പെൻസിൽ തിരയുകയാണ് ഞാൻ ഇളം തിണ്ണയിലിരുന്നുഅപ്പോഴാണു ശിവൻ പിള്ളയുടെ അമ്മയുടെ അച്ചൻ  പാച്ചു പ്പിള്ളയുടെ  വരവ്പ്രായമായ  തടിച്ച മനുഷ്യൻ .  എൺപതിനോടടുത്തു കാണുംകടംബ  കടക്കാൻ  നന്നെ പ്രയാസപ്പെട്ടു. ശോഷിച്ച  ഇല്ലി വടി ഭാരിച്ച ശരീരം താങുമോ എന്ന് സംശയമാണ്.   

മകൻ ശൻഗരൻ  നായർക്ക്    കവലയിൽ ചായ കടയാണ്.  ഞാനും അപ്പന്റെ കൂടെ ആ കടയിൽ നിന്ന് പാലുംവെള്ളവും  ദോശയും കഴിച്ചിട്ടുണ്ട് കട കൊണ്ട് വലിയ  ഗുണമോന്നുമുണ്ടായിട്ടല്ല.  മറ്റു തൊഴിലോന്നും അറിയാത്തതുകൊണ്ടാണ്.  അറിയവുന്ന ഏക  തൊഴിൽ  ചായയടിയാണ്   എല്ലാം പറ്റുകാരാണ്പറ്റ്ചൊദിച്ചാൽ പിറ്റെന്ന്   പറ്റുപടിക്കാരൻ പുതുതായി തുടങിയ അടുത്ത കടയിൽ  പോകും.  ഇതു വരെ കോടുത്ത്ത്  ഗൊപി.  . സാധാരണ അറു മാസം , ഒരു കൊല്ലം  കൂടിയാൽ രണ്ടു  . അതിനോടകം പൂട്ടിപോകും  കെട്ടു താലി പണയത്തിലും

പാച്ചു പിള്ള   കോലായത്തോടടുത്തു   വന്നപ്പോഴാണ് എന്നെ കണ്ടത് .” നീ ആ പൈലി മാപ്ലെടെ മകനല്ലെആരട വടുകാ  ഉമ്മറത്തു കയറിയിരിക്കാൻ  പറഞത്? ഇറങടാ  പുറത്ത്.   പേടിച്ചു വിറച്ച ഞൻ ചാടി മുറ്റത്തിറങി.   അച്ഛന്റെ   ഒച്ച  കേട്ടു ശിവൻ പിള്ളയുടെ അമ്മ  തോടിയിൽ എവിടെയോ  നിന്ന് വന്നു.   അവരും ഒച്ചവെച്ചു.   ച്ഛനും  മോനും ഇങനെ തന്നാ  കണ്ട  മാപ്ലെനെം, ചോനെം  വീട്ടി  വിളിച്ചു കേറ്റും.   അവർക്കും സഹിച്ചില്ല  എന്റെ  ആ  ഇരുപ്പ്
ചെത്തുകാരൻ  കുട്ടപ്പൻ ചോൻ  ചെത്തു വീതം  കൊടുക്കാൻ ഇളം തിണ്ണവരെ ചെല്ലാറുണ്ട് പോലീസുകാരൻ അങത്തക്ക്  ഷാപ്പ്  നംബർ നാൽപ്പത്തി മൂന്നിൽ   പറ്റുപടിയുംണ്ട്.
അതോടെ ഞാൻ മുറ്റത്തു നിന്നും തൊടിയിലേക്ക് മാറി   ഭയന്നുപോയിഅതുവരെ  അത്തരമോരനുഭവമുണ്ടയിട്ടില്ല.   നായർ തറവാടുകളിൽ പോകെണ്ട ആവശ്യം വന്നിട്ടില്ല. അയിത്തത്തെ പറ്റി കേട്ടിട്ടുമില്ല.

  പെൻസിൽ  തപ്പിപ്പോയ ശിവൻപിള്ള  എന്തോക്കയോ അമ്മയോടും മുത്ത്ച്ഛനോടും കയർക്കുന്നത് കേട്ടു. എങിനേയും സ്തലം വിട്ടാൽ മതി എന്ന് വിചാരിച്ച് നിൽക്കുന്ന എനിക്കെന്തു മനസ്സിലാകാൻ

 സ്കൂളിലെത്തിയ എനിക്ക് ശ്വാസം നേരെ വീണു.   ദെഷ്യവും  സംഗടവും സഹിക്കനാവാതായി. ഞനലറി  “കത്തിക്കണ്ണാ   മനക്കലെ  തിരുമനസ്സു പോലും എന്റപ്പന്റെ കാള വണ്ടീല് ആലുവായ്ക്ക് പോയിട്ടുണ്ട്നാരയണൻ നംബൂരി  നമ്മുടെ ക്ലാസ്സിലാമാപ്ല തൊട്ടാ ശുദ്ധാവൂന്ന്   കേട്ടിട്ടുണ്ടല്ലോ.” ഞാൻ എന്റെ അറിവ് പാങ്കു വച്ചു.

ശിവൻപിള്ളയുടെ   അച്ചന്  പെൻഷനായി.  പാച്ചു പിള്ള  മരിച്ചു,  ശഗരൻ  നായർ  കട നിർത്തി, ഇപ്പൊൾ  കൈവണ്ടിയിൽ അത്യാവശ്യ സാധനങൾ അറക്ക മില്ലിൽ കൊണ്ടു കൊടുപ്പആണ് കുടികളിൽ നിന്നു വാങുന്ന  കപ്പ  മാങ, ചേന  വാഴക്കുല, തേങാ, തുടങിയവ കവലയിലെ കടയിൽ കൊടുത്താൽ എന്തെഗ്ഗിലും കിട്ടിയലായി 
 നായന്മാർക്ക്   സർവീസ്  സൊസൈറ്റിയായി     സൊസൈറ്റിക്ക് സ്കൂളായി, കോളേജായി,  തഴേ കിടയിലുള്ള നായന്മാർ മാത്രം ഒന്നുമായില്ലപ്രൈമറി   സ്കൂൾ കഴിഞ് അപ്പർ പ്രൈമറി ക്കപ്പുറത്തേ ക്കു ശിവൻ പിള്ളക്ക്   പഠിക്കാൻ കഴിഞില്ലഹൈസ്കൂളിൽ ഫീസ്സ് കോടുക്കണംപ്രത്യേക പണിയോന്നും അറിയില്ല . ആഡ്യത്ത്വം  സമ്മതിക്കുന്നില്ല.  പുലയനും പറയനും മറ്റ് പിന്നോക്ക വിഭാഹങളും  ലെംസം ഗ്രാൻഡുംകൊടയും പുസ്തകവും കിട്ടി  പഠനം തുടർന്നു. പോലീസ്സിലും പൊസ്റ്റ് ഓഫീസ്സിലും ജോലിയായി

 ശിവൻപിള്ള  തയ്യൽ പഠിക്കനാണ് പോയത്.   പഠനം  കഴിഞ് ഞാൻ മറു നാടൻ മലയാളിയായി, പ്രവാസിയായി.  ഇടക്ക് നാട്ടിൽ വരുബോൾ  കാണും തമാശകൾ പറഞു കളിയാക്കി രെസിക്കും.  “നീയോക്കെ വല്ല്യ ആളായിപ്പോയില്ലെ“  എന്ന് കാണുബോഴൊക്കെ പറയും 
 
 അന്ന്  അബലത്തിൽ ഉത്സവമായിരുന്നു  വളരെ കാലത്തിനു  ശേഷമാണ്  ഉത്സവത്തിന് നാട്ടിൽ ഉണ്ടാകുന്നത്  . അംബലത്തിന്റെ നേരെ എതിർ വശത്താണ് ശിവൻ പിള്ളയുടെ വീട്ഉമ്മറത്ത് പിള്ളയുടെ   ഭാര്യ ഇരിപ്പുണ്ട്.   ശിവൻ പിള്ളെ എനിക്കു വിളിക്കണം എന്നു തോന്നി. വിളിച്ചില്ല ഭാര്യയെ അത്രക്കു പരിചയമില്ല. പഴയ പേടി മനസ്സിലുണ്ട് . വടുകാ  ഇപ്പോഴാരും ജതിപ്പെരോ  ഇരട്ടപ്പേരോ  വിളിക്കാറില്ല     വിളിച്ചാൽ വിവരമറിയും  

 ഉത്സവത്തിന് ശിവൻ പിള്ളയെ കണ്ടില്ല . ഞാൻ തിരക്കി . സുഹ്രുത്തു പറഞു അവൻ മരിച്ചു പോയിമൂന്നു മാസമായി   പ്രത്യെക അസുഖം  ഒന്നും ഇല്ലായിരുന്നു  അറ്റാക്കായിരുന്നു.  മനസ്സിലോരു  നൊംബരം    ഇനിയരെയെഗ്ഗിലും വിളിക്കാൻ പറ്റുമോ  “കത്തിക്കണ്ണാ.“.
തിരിഞു നടക്കുംബോൾ   കലം വാർക്കുന്ന കൊച്ചുള്ള മൂപ്പരുടെ മകനെ കണ്ടു.
പതുക്കെ ചെവിയിൽ ചെന്നു പാറഞു  മൂപ്പരെ മണി മൂന്നര, നായരെ മണി നാലര, പട്ടരെ മണി പത്തര
അവൻ ചിരിച്ചു കൊണ്ടു തിരിച്ചു പറഞു  മാപ്പിളെ മണി മറിഞു പോയി!