Friday 18 November 2016

തിരഞെടുപ്പ് ഫണ്ട് അഴിമതിയുടെ തുടക്കം


തിരഞെടുപ്പ് അഴിമതിയുടെ തുടക്കം

 തിരഞെടുപ്പ് ചിലവുകൾ  സർക്കർ  സൌജെന്ന്യം  ആകുംബോൾ
 ഇടത്തേ കാലിലെ മന്ത്, വലത്തെ കാലിലാകും
 അഴിമതി തടയാൻ    തിരഞെടുപ്പു ഫണ്ട് സ്വരൂപിക്കലല്ല
 തിരഞെടുപ്പ് ലെളിതവൽക്കരിക്കുകയാണ് വേണ്ടത്
ആരുമറിയാത്ത നേതാവിനെ , പരസ്യതിലൂടെ തിരഞെടുക്കുന്നതിനു പകരം
 ജെനമറിയവുന്ന നേതാവിനെ , പരസ്യമില്ലാതെ തിരഞെറ്റുക്കണം

തിരഞെടുപ്പു പരസ്യം നിരൊധിക്കണം, അഴിമതി കുറയും 

ബ്രാന്റ് അംബസിഡർമാർ

ബ്രാന്റ് അംബസിഡർ

കുറഞ മുതൽ മുടക്കും, ഉയർന്ന ലാഭവും ഉള്ള  സുരക്ഷിത കച്ചവട സ്ഥപനമാണു മതവും, രഷ്ട്രീയവും.
തിരുപ്പതി  ശ്രീ വെങ്കിടെശ്വരനും , ശബരിമല അയപ്പനും, മലയറ്റൂർ മുത്തപ്പനും , വേളാങ്കണ്ണി മാതാവും, മികച്ച ബ്രാന്റ് അംബസിഡർമാരാണ്

മഹാൽമ ഗാന്ധിയേയും , നേതാജിയേയും, കാറൽ  മാർക്സിനെയും, ചെ ഗുവരേയും , മവോയെയും ബ്രാന്റ് അംബസിഡർമാരാക്കി,   രാഷ്ട്രീയം ലാഭം കൊയുന്നു


മത  / രാഷ്ട്രീയ നേതാക്കളിലധികവും നൊക്കു കൂലിക്കാരാണ്, ഇവർക്കാണ് എറ്റവും കൂടുതൽ എതിരാളികൾ

Friday 8 April 2016

പുരൊഹിതർ പള്ളി സിംഹാസനങളിലിരുന്ന് ചുങ്കം പിരിക്കട്ടെ , രാഷ്ടീയക്കർ രാജധാനിയിലിരുന്നു ചുങ്കം പിരിക്കട്ടെ

തോമസ് പ്രഥമന്റെ പ്രസ്ഥാവന അനവസരത്തിലുള്ളതും, അവിവേകവും, അവാസ്തവവുമാണ്. യക്കോബായ സഭയിൽ,  റ്റി യു കുരുവിള, അനൂബ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി തുടങിയ യു.ഡി.എഫ്. സ്ഥാനാർഥികളുണ്ട്

സഭക്ക് രാഷ്ടിയമില്ലെന്നു പറയുകയും, തല്പര കക്ഷികൾക്കു വേണ്ടി പ്രസ്ഥാവനയിറക്കുകയും ചെയുന്നതുപദവിയുടെ  ദുരോപയോഗവുംഅവഹേളനവുമാണ്.

സ്രേഷ്ട്ട പൌരൊഹിത്യ പദവിരഷ്ടീയ താല്പര്യത്തിനു വേണ്ടി അവഹേളിക്കപ്പെടനുള്ളതല്ലപൌരസ്ത്യ സഭകളിൽ അങനെയൊരു കീഴ്വഴക്കമില്ല. അത് ശെരിയുമല്ലവിശുദ്ധ ബെലിയർപ്പിക്കുന്ന കൈക്കൊണ്ട് നിരീസ്വരവാദ പ്രസ്ഥാനത്തിന്പ്രസ്താവനയിറക്കുംബോൾദിവ്യ ബെലിയുടെ വിശുദ്ധിയെ തന്നെ  സംശയിക്കപ്പെടുന്നു.  

കർത്താവെ.. ആരുടെ കരങളിലാണു നിന്റെ  വിശുദ്ധ തിരു ശരീരങൾ അർപ്പിക്കപ്പെടുന്നത് ..?

 അങ്കമാലി മേഖലയിൽ  പല പേരുകളിൽ ഒന്നായ , സഖാവ്. പ്രഥമൻ എന്ന്,  അന്ത്യോഖ്യൻ വിസ്വാസികളേകൊണ്ട് വിളിപ്പിക്കരുത്.

പുരൊഹിതർ പള്ളി സിംഹാസനങളിലിരുന്ന് ചുങ്കം പിരിക്കട്ടെ, രാഷ്ടീയക്കർ രാജധാനിയിലിരുന്നു ചുങ്കം പിരിക്കട്ടെ, പാവം വിസ്വാസികളുംഅല്ലാത്തവരുംവോട്ട് ചെയ്യുന്നവരുംചെയാത്തവരും, ഇതിനിടയിലകപ്പെട്ട്തുലയട്ടെഭലത്തിൽ രണ്ടും പരസ്പര സഹായ സഹകരണ സഘമാനല്ലൊ..


Sunday 20 March 2016

നിയമ മുണ്ടാക്കിയതാണു കുറ്റം. 
ചില രാജ്യത്ത് പശു ഇറച്ചി കഴിക്കുന്നത് കുറ്റം
ചില രാജ്യത്ത്  പോർക്ക്  ഇറച്ചി കഴിക്കുന്നത് കുറ്റം
ഒരു കാലത്തു ഒരു രാജ്യത്തും,  ഇതൊന്നും കറ്റമായിരുന്നില്ല
ഓരൊരുത്തരുടെയും,  കശ്ചപ്പാടുകളാണു കുറ്റം  
നിയമ മുണ്ടാക്കിയതാണു കുറ്റം. 
കുറ്റമറ്റ നിയമമുണ്ടാക്കാതിരുന്നതാണു കുറ്റം

മാത്യു കുറുപ്പൻ

Saturday 23 January 2016

കുറുപ്പൻ പടി

കുറുപ്പൻ പടി

കുറുപ്പമ്പടി എന്നൊരു കരനാമമില്ല. കുറുപ്പിന്റെ പടിക്കൽ-കടംബ-ഗേയ്റ്റ്-പള്ളി ഥാപിച്ചതിനാൽ കുറുപ്പിൻ പടിയും, കുറുപ്പൻ പടിയുംകുറുപ്പം പടിയും ആയി . ഒരു കാലത്തു   ഇവിടം കാട്ടൂമ്രുഗങളുടെ  ആവാസ കേന്ത്രമായ നിബിഡ വനമായിരുന്നു വടക്ക് പെരിയാറിന്റെ വടക്കേ  കരയിലെ ഏകചക്ര  എന്ന് പൂർവ നാമമുള്ള  പന്നിയൂർ ഗ്രാമം, വെൺപുരം പട്ടണവും   അതിലെ 24 ഇല്ലങളും  ആയിരുന്നു.


പ്രളയം
AD 1341 ലെ ഭൂകഭവും വെള്ളപ്പൊക്കവും കേരളത്തെ മാറ്റി മറിച്ചു.  ചിര പുരാതനമായിരുന്ന കൊടുങല്ലൂർ  തുറമുഖം നികന്നു പോയി.  കൊച്ച് ആഴി  കൊച്ചി തുറമുഖമായി.     പെരിയാർ ഗെതി മാറി ഒഴുകികോടനാടു (ഓടനാട്)മുതൽ  നേര്യമങലം വരെ  നീണ്ടു കിടന്നിരുന്ന  പെരിയാറിന്റെ വടക്കേ കരയിലെ പ്രധാന    ജെന വാസ ഗ്രാമങളായ  ഏക ചക്രയും. വെൺപുരം പട്ടണവും   നശിച്ചു . പാണ്ടിനാടുംകൊടുങല്ലൂരും തമ്മിൽ നിലനിന്നിരുന്ന ഗെതാഗതം നിലച്ചു

കുറുപ്പൻമാർ
പെരിയറിന്റെ തീര പ്രദേശങൾ നശിക്കപ്പെട്ടപ്പോൾ രായമഗ്ഗലത്ത് താമസക്കാരായി വന്ന  ഹിന്ദുക്കളിൽ ഒരു വിഭാഗമായ  ഒരു അകത്തൂട്ടു കുറുപ്പിന്റെ ഭവനം പ്രമുഖത പ്രാപിച്ചു. ഈ കുറുപ്പ് ഒരു കുളത്തിന്റെ കരയിൽ താമസിച്ചിരുന്നതിനാൽ ഭവന നാമധേയം  കുളങര അകത്തൂട്ടു എന്നായിരുന്നു.
ആയുധാഭ്യാസികളായിരുന്ന കുറുപ്പന്മാർ അക്കാലത്തെ ഇട പ്രഭുക്കന്മാർക്കും,   രാജാക്കന്മാർക്കും സൈന്യങളെപടയാളികളെ  പരിശീലനം ചെയിച്ചിരുന്ന  ആശാന്മാർ ആയിരുന്നതിനാൽ സർക്കാർ,  പണിക്കർ സ്ഥാനം നൽകി ബെഹുമാനിച്ചിരുന്നു .
കുളങര അകത്തൂട്ടു പണിക്കരുട കീഴിൽ നാനാ ദേശത്തുള്ള  നായന്മാരും  നസ്രാണികളും ആയുധ  പരിശീലനം  നേടിയിരുന്നു.   ഇവരെ പറ്റിയുള്ള ഭക്തിയും  കീർത്തിയും  നാനാ ഭാഗങളിലും പ്രചരിച്ചിരുന്നു ഇവരെ കുളങര അകത്തൂട്ടു പണിക്കരച്ചൻ എന്നാണു ബെഹുമാന പുരസ്സരം വിളിച്ചിരുന്നതു

മത പരിവർത്തനം

ഇക്കാലത്ത് കുളങര അകത്തൂട്ടു പണിക്കരുടെ കുഡുംബത്തിൽ  രണ്ടു സ്ത്രീകൾ മാത്രമായി ശേഷിച്ചുധാരളം ആസ്ഥി  ഉണ്ടായിരുന്ന ഇവരിൽ ഒരാൾക്ക് മക്കൾ ഇല്ലായിരുന്നു.സമീപത്തു താമസ്സിച്ചിരുന്ന ക്രിസ്ത്യാനികളുടെ ഉപദേശത്താൽ  ദൈവമാതാവിന്റെ നാമത്തിൽ ഉള്ള  കാഞൂർ പള്ളിയിലെ ദേവിയെ  ഓർത്തു  പ്രാർഥിച്ച്തനിക്ക് ഒരു കുഞുണ്ടായാൽ ദേവിയുടെ നാമത്തിൽ ഒരു ക്ഷേത്രം പണി കഴിപ്പിക്കാം എന്നു വഴിപാട് നേർന്നു. തൽ ഭലമായി അവൾ ഗെർഭം ധരിച്ച് ഒരാൺകുഞിനെ പ്രസവിച്ചുകുട്ടിക്കു പ്രായമായപ്പോൾ  അമ്മയും മകനും കാഞൂർ പള്ളിയിൽ പോയി മാമ്മോദീസ സ്വീകരിച്ചു  ക്രിസ്ത്യാനികളായി. അതോടു കൂടി ഹിന്തു കുറുപ്പും,  ക്രിത്യൻ കുറുപ്പും,  ഭാഗം വെച്ച് പിരിഞു.
ക്രിസ്തു മതം സ്വീകരിച്ച ക്രിസ്ത്യൻ  കുറുപ്പ്  സമീപത്തുള്ള   എടശേരി, പുതുശേരി  പടയാട്ടി എന്നീ  ക്രിസ്ത്യൻ  വീട്ടുകാരോരുമിച്ചു. തങളൂടെ സ്ഥലത്തു  ദൈവ മാതാവിന്റെ നാമത്തിൽ ഒരു പള്ളി സ്ഥപിച്ചു അതാണ്  ഇപ്പോൾ അയ്യായിരത്തിൽ അധികം  വീടുകാരും, പതിനഞിൽ  അധികം ചെറു പള്ളികളുടേയും  മാത്രു പള്ളിയാകുന്ന  കുറുപ്പം പടി വി:  മർത്ത മറിയം പള്ളി ഇതു AD1355  കൊല്ല വർഷം 530  ൽ ആയിരുന്നു ആദ്യ കാലത്ത് പള്ളി വളരെ ചെറുതും ക്ഷേത്രാക്രുതിയിലും ആയിരുന്നു.AD 1100   കാഞൂർ പള്ളിയും  AD 1340 ൽ കോതമഗ്ഗലം  പള്ളിയും  സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു

പള്ളി സംരെക്ഷണം
 ആയുദാഭ്യാസ പയറ്റിൽ  ഔന്നത്യം പ്രാപിച്ചിരുന്ന പണിക്കരച്ചൻ പള്ളിയുടെ സംരെക്ഷകനായിരുന്നു. ഇടവ ജെനങളെ പഠിപ്പിക്കുന്നതിനും. സംരെക്ഷണത്തിനും  പണിക്കരച്ചന്  അജ്ജേകാലും കോപ്പും അനുവദിച്ചിരുന്നു. പഠിച്ച ശിഷ്യന്മാർ വിവാഹ സമയത്ത്  നാല് പണം -  ചക്രം ഗുരു ദെക്ഷിണ നൽകിയിരുന്നു.  പള്ളി മുതൽ അപഹരിക്കാൻ  വരുന്ന കൊള്ളക്കാരെ   കാലാകാലങളിൽ  ആട്ടി ഓടിക്കുമായിരുന്നു. ഇന്നും പള്ളിയുടെ മുൻപിലുള്ള സ്ഥലത്തിനു പടമറ്റം മാലി എന്ന്  പേർ.

നഗര പിതാവ്

കുളങര അകത്തൂട്ടു പണിക്കരച്ചൻ തന്റെ സ്ഥലത്തു ചില പരിഷ്ക്കാരങൾ വരുത്താൻ ആലോചനയിലിരിക്കേ  ചരക്കു വാങുന്നതിനായി  വാലിഭക്കാരോടു കൂടെ കോതമംഗലം  കംബോളത്തിൽ ചെന്നു. പാണ്ടിയിൽ നിന്നു വന്ന ചെട്ടിയാരോട്  ഒരു കുത്ത് വീരാളി പട്ടിന് വില ചോദിച്ചുഅക്കാലത്തു വീരാളി പട്ടിന് വലിയ വിലയായിരുന്നു. വീരാളിപ്പട്ട്  വാങിക്കത്തക്ക  കഴിവു  പണിക്കരച്ചനില്ലെന്നു കരുതിയ ചെട്ടിയാർ  ഹാസ്യ സ്വരത്തിൽ  വില കുറച്ചു പറയുകയും,   കളിയാക്കുകയും ചൈതുപരിഹാസ്യനായ പണിക്കരച്ചൻ   ത്രുക്കാരിയൂർ  മൂന്നാം കൂർ തച്ചേത്ത് കൈമളുടെ അടുക്കൽ ചെന്ന് പണം വാങി  ചെട്ടിയാർ പറഞ വില കൊടുത്തു പട്ടു വാങി.
ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കൻ  പണിക്കരച്ചൻ ഒരങാടി,  (കംബോളം,-പട്ടണം) സ്ഥപിക്കാൻ തീരുമാനിച്ചു. സൈനീ പരിശീലനം ചെയിച്ചിരുന്നതിനാൽ  രാഷ്ടീയ സ്വാധീനം ഉണ്ടായിരുന്ന  പണിക്കരച്ചൻ കിടങൂർ ചെന്ന് അനുവാദം വാങി.   വിശാലമായ ഒരു വഴിയുണ്ടാക്കി, തെക്കും. വടക്കുമായി 12 മുറി കടകൾ ഉണ്ടാക്കിചുറ്റുമുള്ള കർത്താക്കന്മാരുടെ സഹകരണത്തിൽ ഇട പ്രഭുക്കന്മാരുടേയും രാജാക്കന്മാരുടേയും അനുവാദത്തോടെ, കുറുപ്പമ്പടിക്ക്  ഒത്ത തൂക്കങളും,  അളവുകളും,  നിചയിച്ചു. കച്ചവടത്തിനായി  ആലങാട്,  കാഞൂർകംബോളങളിൽ നിന്ന്   ക്രിസ്ത്യാനികളെ കൊണ്ടു വന്ന് ഓരോ മുറി പീടിക കൊടുത്ത് കച്ചവടം ആരംഭിച്ചുകാഞൂർ,  ഉദയം പേരൂർ,  കഴിഞാൽ അക്കാലത്ത്  കുറുപ്പമ്പടിക്ക്  ഒത്ത തൂക്കങളും അളവുകളും മാത്രമാണുണ്ടായിരുന്നത്. കുറുപ്പമ്പടിക്ക്   ഒത്ത പറ, ഇടങഴി,നാഴി. ഉരി എന്നത്  അടുത്ത കാലം വരെ ആധാരങളിൽ ഇടം പിടിച്ചിരുന്നു. വ്യാപാരം വർധിച്ചതോടെ കുടിയെറ്റവും വർധിച്ചു,
പണിക്കരച്ചൻ മുഖാന്തിരം  വാണിജ്യ സൌകര്യം ലെഭിച്ചതു കൂടാതെ, പ്രദേശ വാസികൾക്ക്, മലയാള ഭാഷയിലെ നാനം-മോനം (കോലെഴുത്തു) അക്ഷരവും, ആധുനീക മലയാള ലിപികളും ഉൾപ്പെടെ ഉള്ള  അക്ഷരാഭ്യാസവും,  ആയുധാഭ്യാസവും ലെഭിച്ചിരുന്നു അന്നത്തെ ഭരണാധികാരികൾക്കു പോലും ചെയ്യാൻ കഴിയാത്തത് പണിക്കരച്ചന് കഴ്ഞു.  ഈ പണിക്കരച്ചനാണ് കുറുപ്പം പടിയുടെ നഗര പിതാവ്.

ക്രിസ്തു മതം സ്വീകരിച്ച  കുറുപ്പൻ  വീട്ടുകാർ   സന്താന വർധനയുള്ള കുടുംബമാണ്. ഇവർ ഇപ്പോൾ  കുറുപ്പൻവീപ്പനാടൻപരത്തുവേലി, നെല്ലാക്കാടൻതെറ്റിക്കോട്ടു മോളത്തുഊതാളിക്കോടൻവെട്ടുവേലിക്കുടി, (പുത്തൻ പുരക്കൽ), എന്നീ വീടു പേരിൽ അറിയപ്പെടുന്നു.   ഇവരുടെയ്ല്ലാം മൂല കുടുംബം കുറുപ്പം പടിയാണ്ഇവർ പുല്ലുവഴി, കീഴില്ലംഇരിങോൾ  പ്രളയിക്കാട്, പുഴുക്കാട്,   പാണ്ടിക്കാട്, വേങൂർ,  കൊംബനാട്, കേളകം  മുതലയ സ്ഥലങളിൽ  300 ൽ അധിക വീടുകാരുണ്ട്
 മാത്യു കുറുപ്പൻ

അവലംബം: കുറുപ്പമ്പടി പള്ളിയുടെ ചരിത്രം . റൈറ്റ്  റെവ: ഗീവറുഗീസ് കോർ എസ്പ്പികോപ്പ  ആത്തുങ്കൽ