Thursday, 11 June 2020

കേരള രാഷ്ട്രീയം 2016

സകല കൊള്ളരുതായ്മക്കുമുള്ള കമ്മ്യൂണിസ്റ്റുകരന്റെ പരിഹാര മാർഗമാണ്  വ്യാജ അഴിമതി ആരൊപണങൾ

EMS മുതൽ അചുതനന്ദൻ മന്ത്രി സഭ വരെ,  അരി കുംഭകോണത്തിൽ തുടങി ല്ലാവ്ലിൻ കടന്ന് ചക്കിട്ടപാറ ഖനനം വരെ എത്തിനിൽക്കുന്ന അഴിമതി മറക്കാൻ പാർട്ടി ക്ലസുകളിൽ പരിശീലനം നൽകുന്ന നൊക്കു കൂലി സഖാക്കളുടെ തൊഴിലില്ലാ തൊഴിലാണ് എന്തിനും ഏതിനും അഴിമതി ആരോപണം 

കേരളം രൂപീക്രുതമായതിനു ശെഷം  ഉന്നയിച്ച അനവധി  അരോപണങളിൽ  എന്നെങ്കിലും  ഏന്തെങ്കിലും തെളിവ് നൽകാൻ  ഏതെങ്കിലും സഖാവിന്  കഴിഞിട്ടുണ്ടോ..? കാരണം ആരോപണങൽ വെറും ആരോപങളായിരുന്നു.  …?
 
പകരം തങൾക്കെതിരായ അഴികതിക്കു ബക്കറ്റ്  പിരിവ് നടത്തിയും, അക്രമങളും ഹർത്തലും നടത്തി ജെനസ്രദ്ധ തിരിച്ചു വിട് പ്രതിരോധിക്കുകയയിരുന്നില്ലെ .?

 വിലക്കെടുത്ത നാല് സിൻഡിക്കേറ്റ് മാധ്യമങൾ,   ആരോപണ കഥകൾ നിരന്തരം,  നിർഭയം ആഘോഷിച്ചപ്പോൾ കോൺഗ്രസ് ചാനലുകൾ  മയിലാൻജ്ജി പാട്ടിട്ട് ന്യൂനപക്ഷ പ്രീണനം നടത്തുകയായിരുന്നു 

ഒപ്പം  സുധീരന്റെ ദുശാഡ്ഢ്യവും രെമേഷിന്റെ മുഖ്യമന്ത്രി കണ്ണൂം   ഗ്രൂപ്പ് കളിയും ,  കോൺഗ്രസിന്റെ പരാജയത്തിനു ആക്കം കൂട്ടി.

 കോഗ്രസ് നന്നാകാൻ,  540 ൽ നിന്ന് 44 വരെയാക്കിയ കേരള ജെനതയെ  അന്ധകരത്തിലേക്കു തള്ളിയിട്ട  AICC മുതൽ l KPCC   വരെ നൊമിനേഷൻ  നിർത്തനം. അതു പറയാൻ ത്രാണിയില്ലാത്ത   വെള്ളം കോരികളും വിറകു വെട്ടുകാരും മാറണം 

 അതുവരെ നോക്കുകൂലിയും, അപമാനവും സഹിച്ചു   പരസ്പരം ഗ്രൂപ്പ് കളിച്ച് ഖദർ കക്ഷത്തിൽ വെച്ച് നടക്കാം

Tuesday, 16 April 2019

മനുഷ്യൻ ഒന്നും നേടുന്നില്ല ,നഷ്ട്ടപെടുന്നുമില്ല

മനുഷ്യൻ ഒന്നും നേടുന്നില്ല ,നഷ്ട്ടപെടുന്നുമില്ല 

ചരമ പ്രസങത്തിൽ അച്ചൻ പറഞു മി : ജോർജ്  ഔദ്യോഗിക ജീവിതത്തിൽ  കൈക്കുലി വാങിച്ചിട്ടില്ല.  ജീവിതത്തീൽ ഇതു പ്രായോഗികമാക്കൻ സ്രമിച്ചപ്പോൾ   മനസിലായി  വാങാതിരിക്കാം പക്ഷേ കൊടുക്കാതിരിക്കാനാവില്ല   എത്ര സ്രമിച്ചാലും ചിലപ്പോഴെങ്കിലും നമ്മൾ അറിയാതെ അത്  നമ്മുടെ  അക്കുണ്ടിൽ വരും

 വെയിലു കൊണ്ടാലും വിറ്റാമിൻ ഡി കിട്ടാതായിരിക്കുന്നു . വെള്ളത്തിലും പ്രാണ വായുവിലും  വിഷമാണ്, കലർപ്പാണ്. ഇതിനെതിരെ ശബ്ദിക്കുന്നവർ   പിന്തിരിപ്പന്മാരാണ്, സംബത്തിക അചചടക്കം  എന്നാൽ പിശുക്കെന്നാണ്  ന്യൂ ജെൻ

 അഴിമതിയും,വിഷവും  കൊണ്ട് സംബാദിച്ചവരോടു രോഗം  വിളിച്ചു പറയുന്നു ഐ സി യു  ( നിന്നെ കണ്ടോളാം)   എന്നിട്ടും  പോരാതെ  കാലനെ  വെല്ലു വിളിക്കുന്ന  വെറ്റിലേറ്റർ  വേണം

വളരെ പണിപ്പെട്ടു , കല്ലു കുന്നിൻ മുകളിലെതിച്ചു  ശേഷം,  താഴെക്കിട്ടു പൊട്ടിചിരിക്കുന്ന  നാറാണത്തു  ഭ്രാന്തൻ   ഭരതീയ തത്വ ചിന്തകളിലെ  ജീവിതത്തിന്റെ വ്യർദ്ധതയെ   എന്നേ വിളിച്ചു പറഞതാണ്

നേടിയതെല്ലാം നഷ്ട്ടപ്പെടുംബോൾ , ദുഃഖിക്കുന്ന  നമ്മെ  നാറാണത്തു ഭ്രന്തൻ പരിഹസിക്കുന്നു.

 ജീവിതം ജീവിക്കാനുള്ളതാണ്, എങനെ എന്നത് നമ്മുടെ തീരുമാനമാണ്.,മനുഷ്യൻ ഒന്നും നേടുന്നില്ല ,നഷ്ട്ടപെടുന്നുമില്ല  

Wednesday, 30 May 2018

ധൂർത്തൻ മരണത്തിലെക്കു നടന്നടുക്കുന്നു

മുടിയനായ പുത്രൻ ധൂർത്തനായിരുന്നു. ധൂർത്തടിക്കാൻ   കടം വാങി. കടം വീട്ടാൻ  കൈകൂലി വാങി.  കൈക്കൂലി കണ്ടുപിടിച്ചപ്പോൾ ജൊലി പൊയി . ജോലി പൊയപ്പോൾ  കൊള്ളയടിച്ചു .  കൊള്ളക്കരനെ ജെനം തല്ലി കൊന്നു . ധൂർത്തൻ  മരണത്തിലെക്കു നടന്നടുക്കുകയാണ്. 

Saturday, 13 January 2018

തനിക്കു വേണ്ടി ജീവിക്കാത്തവർ കഴിയാത്തവർ മഠയരാണ്
ആദിയിൽ ദൈവം ആകാശവും ഭൂമിയും സ്രിഷ്ടിച്ചു. പിന്നെ  കഴുതയെ സ്രുഷ്ട്ടിച്ച്  60 വർഷം  ആയുസ്സ്  കൊടുത്തു. കഴുത അപേക്ഷിച്ചു എനിക്കതിന്റെ പകുതി മതി .  പിന്നെ പട്ടിയെ സ്രുഷ്ട്ടിച്ച് പറഞു നിന്റെ ആയുസ്സ് 20 വർഷം . പട്ടിയും പറഞു എനിക്കതിന്റെ പകുതി മതി .പിന്നെ  കുരങനെ  സ്രുഷ്ട്ടിച്ച്  നിന്റെ ആയുസ്സ്  40 വർഷം  കുരങനും  പകുതിയേ സ്വീകരിച്ചുള്ളു

അവസാനം  മനുഷ്നെ സ്രുഷ്ട്ടിച്ച് അവന്  25 വർഷം ആയുസ് കൊടുത്തു ,  ധിക്കാരിയായ മനുഷ്യൻ അതു സമ്മതിച്ചില്ല  .മറ്റുള്ളവർ വേണ്ടെന്ന് വെച്ച ആയുസ് കൂടി  കിട്ടണമെന്ന് വാശി പിടിച്ചു . ദൈവം സമ്മതിച്ചു എന്നാൽ  അവയുടെ സ്വഭാവം കൂടി സ്വീകരിക്കണം
കിട്ടിയതിൽ ത്രുപ്തി വരാത്ത മനുഷ്യൻ   ദൈവം കൊടുത്ത  25 വർഷം ആരെയും അനുസരിക്കതെ  തൊന്ന്യവാസം നടന്നു  . വിവാഹം  ശേഷം  അവൻ  ഭാര്യക്കും മക്കൾക്കും വേണ്ടി  കഴുതയെപ്പോലെ പണിയെടുത്തു. പെൻഷൻ പറ്റിയപ്പോൾ    ആരും വക വെക്കാതെ പട്ടിയെപ്പോലെയായി .പിന്നെ  എല്ലാ അവഗണയും സഹിച്ചു    പഴ്യ കാല ഓർമകൾ അയവിറക്കി  കുരങനെപ്പോലെ   കൊച്ചു മക്കളുടെ കൂടെ കളിച്ചു .ശിഷ്ട കാലം

അപ്പോഴാണ് തൊന്നിയത്, ദൈവത്തോട്  മത്സരിക്കരുതായിരുന്നു പ്രക്രുതിയെ ധിക്കരിക്കരുതായിരുന്നു    അഴിമതിയുടെ ഭലം  അനുഭവിക്കരുതായിരുന്നു .നന്മ ചെയാൻ അവസരം കിട്ടിയപ്പോൾ  ചെയണമായിരുന്നു .തനിക്കു വേണ്ടി  കൂടി ജീവിക്കണമായിരുന്നു..!

Sunday, 2 April 2017

എന്റെ ദൈവം:നന്മയാണ്,

എന്റെ ദൈവം:നന്മയാണ്, സത്യമാണ്, സമാധാനമാണ്, നീതിയാണ്, ന്യായമാണ് സർവോപരി സ്നേഹമാണ് ഇതൊന്നുമല്ലാത്തത് ചെകുത്താനാണ് 
സ്വർഗവും, നരകവും ഉണ്ടൊ ഇല്ലയോ എന്ന് നിശ്ചയമില്ല.ഇനിയെങാനും ഉണ്ടെങ്കിലോ. മരിച്ചവരാരും തിരിച്ചു വരാത്തതിനാൽ ഒരു പരീകഷണത്തിന് അവസരവുമില്ല 
അതു കൊണ്ട് ദൈവ വിസ്വാസിയാകുന്നതാണ് നല്ലത് .തീർച്ചയായും മനുഷ്യന്റെ ബുദ്ധിക്കും,യുക്തിക്കും അതീതമായി ഒരു ശക്തിയുണ്ട്. അതിനെ നമുക്കു ഏത് പേരിലും വിളിക്കാം

ഗോത്ര വർഗക്കാർ തയോട്ടി കഴുത്തിലിട്ട് നടക്കുന്ന പോലാണ് പോപ്പ് ക്രിസ്തുവിന്റെ ക്രൂശിത രൂപം കൊണ്ടു നടക്കുന്നതു . അതാകട്ടേ ക്രൈസ്തവ ദെർശനങൾക്ക് വിരുദ്ധവും .


നമുക്കിഷ്ട്ടപ്പെട്ടവരാണ് നമ്മെ ഭരിക്കേണ്ടത്

കൽക്കത്ത ഇൻഡ്യയുടെ ഭരണ തലസ്ഥാനമായിരുന്നു, വ്യവസയ തലസ്ഥാനമായിരുന്നു. സ്വാമി വിവേകാന്തന്റേയും, ടാഗോറിന്റേയും, നേതാജിയുടെയും നാട് . ബെഗ്ഗാളിൽ ഏറെ കാലം കമ്മ്യൂനിസ്റ്റ് ഭരണമായിരുന്നു . കേരളം മറ്റൊരു ബെഗാളാകണോ..?
വോട്ട് വിലയേറിയതാണ്, തലമുറകളുടെ ഭാവി തീരുമാനിക്കുന്നതാണ്. നിങളുടെ വോട്ട് വിവേക പൂർവം വിനിയോഗിക്കുക . എനിക്കിഷ്ട്ടപ്പെട്ടവരല്ല, നമുക്കിഷ്ട്ടപ്പെട്ടവരാണ് നമ്മെ ഭരിക്കേണ്ടത്

Friday, 18 November 2016

തിരഞെടുപ്പ് ഫണ്ട് അഴിമതിയുടെ തുടക്കം


തിരഞെടുപ്പ് അഴിമതിയുടെ തുടക്കം

 തിരഞെടുപ്പ് ചിലവുകൾ  സർക്കർ  സൌജെന്ന്യം  ആകുംബോൾ
 ഇടത്തേ കാലിലെ മന്ത്, വലത്തെ കാലിലാകും
 അഴിമതി തടയാൻ    തിരഞെടുപ്പു ഫണ്ട് സ്വരൂപിക്കലല്ല
 തിരഞെടുപ്പ് ലെളിതവൽക്കരിക്കുകയാണ് വേണ്ടത്
ആരുമറിയാത്ത നേതാവിനെ , പരസ്യതിലൂടെ തിരഞെടുക്കുന്നതിനു പകരം
 ജെനമറിയവുന്ന നേതാവിനെ , പരസ്യമില്ലാതെ തിരഞെറ്റുക്കണം

തിരഞെടുപ്പു പരസ്യം നിരൊധിക്കണം, അഴിമതി കുറയും 

ബ്രാന്റ് അംബസിഡർമാർ

ബ്രാന്റ് അംബസിഡർ

കുറഞ മുതൽ മുടക്കും, ഉയർന്ന ലാഭവും ഉള്ള  സുരക്ഷിത കച്ചവട സ്ഥപനമാണു മതവും, രഷ്ട്രീയവും.
തിരുപ്പതി  ശ്രീ വെങ്കിടെശ്വരനും , ശബരിമല അയപ്പനും, മലയറ്റൂർ മുത്തപ്പനും , വേളാങ്കണ്ണി മാതാവും, മികച്ച ബ്രാന്റ് അംബസിഡർമാരാണ്

മഹാൽമ ഗാന്ധിയേയും , നേതാജിയേയും, കാറൽ  മാർക്സിനെയും, ചെ ഗുവരേയും , മവോയെയും ബ്രാന്റ് അംബസിഡർമാരാക്കി,   രാഷ്ട്രീയം ലാഭം കൊയുന്നു


മത  / രാഷ്ട്രീയ നേതാക്കളിലധികവും നൊക്കു കൂലിക്കാരാണ്, ഇവർക്കാണ് എറ്റവും കൂടുതൽ എതിരാളികൾ

Friday, 8 April 2016

പുരൊഹിതർ പള്ളി സിംഹാസനങളിലിരുന്ന് ചുങ്കം പിരിക്കട്ടെ , രാഷ്ടീയക്കർ രാജധാനിയിലിരുന്നു ചുങ്കം പിരിക്കട്ടെ

തോമസ് പ്രഥമന്റെ പ്രസ്ഥാവന അനവസരത്തിലുള്ളതും, അവിവേകവും, അവാസ്തവവുമാണ്. യക്കോബായ സഭയിൽ,  റ്റി യു കുരുവിള, അനൂബ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി തുടങിയ യു.ഡി.എഫ്. സ്ഥാനാർഥികളുണ്ട്

സഭക്ക് രാഷ്ടിയമില്ലെന്നു പറയുകയും, തല്പര കക്ഷികൾക്കു വേണ്ടി പ്രസ്ഥാവനയിറക്കുകയും ചെയുന്നതുപദവിയുടെ  ദുരോപയോഗവുംഅവഹേളനവുമാണ്.

സ്രേഷ്ട്ട പൌരൊഹിത്യ പദവിരഷ്ടീയ താല്പര്യത്തിനു വേണ്ടി അവഹേളിക്കപ്പെടനുള്ളതല്ലപൌരസ്ത്യ സഭകളിൽ അങനെയൊരു കീഴ്വഴക്കമില്ല. അത് ശെരിയുമല്ലവിശുദ്ധ ബെലിയർപ്പിക്കുന്ന കൈക്കൊണ്ട് നിരീസ്വരവാദ പ്രസ്ഥാനത്തിന്പ്രസ്താവനയിറക്കുംബോൾദിവ്യ ബെലിയുടെ വിശുദ്ധിയെ തന്നെ  സംശയിക്കപ്പെടുന്നു.  

കർത്താവെ.. ആരുടെ കരങളിലാണു നിന്റെ  വിശുദ്ധ തിരു ശരീരങൾ അർപ്പിക്കപ്പെടുന്നത് ..?

 അങ്കമാലി മേഖലയിൽ  പല പേരുകളിൽ ഒന്നായ , സഖാവ്. പ്രഥമൻ എന്ന്,  അന്ത്യോഖ്യൻ വിസ്വാസികളേകൊണ്ട് വിളിപ്പിക്കരുത്.

പുരൊഹിതർ പള്ളി സിംഹാസനങളിലിരുന്ന് ചുങ്കം പിരിക്കട്ടെ, രാഷ്ടീയക്കർ രാജധാനിയിലിരുന്നു ചുങ്കം പിരിക്കട്ടെ, പാവം വിസ്വാസികളുംഅല്ലാത്തവരുംവോട്ട് ചെയ്യുന്നവരുംചെയാത്തവരും, ഇതിനിടയിലകപ്പെട്ട്തുലയട്ടെഭലത്തിൽ രണ്ടും പരസ്പര സഹായ സഹകരണ സഘമാനല്ലൊ..


Sunday, 20 March 2016

നിയമ മുണ്ടാക്കിയതാണു കുറ്റം. 
ചില രാജ്യത്ത് പശു ഇറച്ചി കഴിക്കുന്നത് കുറ്റം
ചില രാജ്യത്ത്  പോർക്ക്  ഇറച്ചി കഴിക്കുന്നത് കുറ്റം
ഒരു കാലത്തു ഒരു രാജ്യത്തും,  ഇതൊന്നും കറ്റമായിരുന്നില്ല
ഓരൊരുത്തരുടെയും,  കശ്ചപ്പാടുകളാണു കുറ്റം  
നിയമ മുണ്ടാക്കിയതാണു കുറ്റം. 
കുറ്റമറ്റ നിയമമുണ്ടാക്കാതിരുന്നതാണു കുറ്റം

മാത്യു കുറുപ്പൻ

Saturday, 23 January 2016

കുറുപ്പൻ പടി

കുറുപ്പൻ പടി

കുറുപ്പമ്പടി എന്നൊരു കരനാമമില്ല. കുറുപ്പിന്റെ പടിക്കൽ-കടംബ-ഗേയ്റ്റ്-പള്ളി ഥാപിച്ചതിനാൽ കുറുപ്പിൻ പടിയും, കുറുപ്പൻ പടിയുംകുറുപ്പം പടിയും ആയി . ഒരു കാലത്തു   ഇവിടം കാട്ടൂമ്രുഗങളുടെ  ആവാസ കേന്ത്രമായ നിബിഡ വനമായിരുന്നു വടക്ക് പെരിയാറിന്റെ വടക്കേ  കരയിലെ ഏകചക്ര  എന്ന് പൂർവ നാമമുള്ള  പന്നിയൂർ ഗ്രാമം, വെൺപുരം പട്ടണവും   അതിലെ 24 ഇല്ലങളും  ആയിരുന്നു.


പ്രളയം
AD 1341 ലെ ഭൂകഭവും വെള്ളപ്പൊക്കവും കേരളത്തെ മാറ്റി മറിച്ചു.  ചിര പുരാതനമായിരുന്ന കൊടുങല്ലൂർ  തുറമുഖം നികന്നു പോയി.  കൊച്ച് ആഴി  കൊച്ചി തുറമുഖമായി.     പെരിയാർ ഗെതി മാറി ഒഴുകികോടനാടു (ഓടനാട്)മുതൽ  നേര്യമങലം വരെ  നീണ്ടു കിടന്നിരുന്ന  പെരിയാറിന്റെ വടക്കേ കരയിലെ പ്രധാന    ജെന വാസ ഗ്രാമങളായ  ഏക ചക്രയും. വെൺപുരം പട്ടണവും   നശിച്ചു . പാണ്ടിനാടുംകൊടുങല്ലൂരും തമ്മിൽ നിലനിന്നിരുന്ന ഗെതാഗതം നിലച്ചു

കുറുപ്പൻമാർ
പെരിയറിന്റെ തീര പ്രദേശങൾ നശിക്കപ്പെട്ടപ്പോൾ രായമഗ്ഗലത്ത് താമസക്കാരായി വന്ന  ഹിന്ദുക്കളിൽ ഒരു വിഭാഗമായ  ഒരു അകത്തൂട്ടു കുറുപ്പിന്റെ ഭവനം പ്രമുഖത പ്രാപിച്ചു. ഈ കുറുപ്പ് ഒരു കുളത്തിന്റെ കരയിൽ താമസിച്ചിരുന്നതിനാൽ ഭവന നാമധേയം  കുളങര അകത്തൂട്ടു എന്നായിരുന്നു.
ആയുധാഭ്യാസികളായിരുന്ന കുറുപ്പന്മാർ അക്കാലത്തെ ഇട പ്രഭുക്കന്മാർക്കും,   രാജാക്കന്മാർക്കും സൈന്യങളെപടയാളികളെ  പരിശീലനം ചെയിച്ചിരുന്ന  ആശാന്മാർ ആയിരുന്നതിനാൽ സർക്കാർ,  പണിക്കർ സ്ഥാനം നൽകി ബെഹുമാനിച്ചിരുന്നു .
കുളങര അകത്തൂട്ടു പണിക്കരുട കീഴിൽ നാനാ ദേശത്തുള്ള  നായന്മാരും  നസ്രാണികളും ആയുധ  പരിശീലനം  നേടിയിരുന്നു.   ഇവരെ പറ്റിയുള്ള ഭക്തിയും  കീർത്തിയും  നാനാ ഭാഗങളിലും പ്രചരിച്ചിരുന്നു ഇവരെ കുളങര അകത്തൂട്ടു പണിക്കരച്ചൻ എന്നാണു ബെഹുമാന പുരസ്സരം വിളിച്ചിരുന്നതു

മത പരിവർത്തനം

ഇക്കാലത്ത് കുളങര അകത്തൂട്ടു പണിക്കരുടെ കുഡുംബത്തിൽ  രണ്ടു സ്ത്രീകൾ മാത്രമായി ശേഷിച്ചുധാരളം ആസ്ഥി  ഉണ്ടായിരുന്ന ഇവരിൽ ഒരാൾക്ക് മക്കൾ ഇല്ലായിരുന്നു.സമീപത്തു താമസ്സിച്ചിരുന്ന ക്രിസ്ത്യാനികളുടെ ഉപദേശത്താൽ  ദൈവമാതാവിന്റെ നാമത്തിൽ ഉള്ള  കാഞൂർ പള്ളിയിലെ ദേവിയെ  ഓർത്തു  പ്രാർഥിച്ച്തനിക്ക് ഒരു കുഞുണ്ടായാൽ ദേവിയുടെ നാമത്തിൽ ഒരു ക്ഷേത്രം പണി കഴിപ്പിക്കാം എന്നു വഴിപാട് നേർന്നു. തൽ ഭലമായി അവൾ ഗെർഭം ധരിച്ച് ഒരാൺകുഞിനെ പ്രസവിച്ചുകുട്ടിക്കു പ്രായമായപ്പോൾ  അമ്മയും മകനും കാഞൂർ പള്ളിയിൽ പോയി മാമ്മോദീസ സ്വീകരിച്ചു  ക്രിസ്ത്യാനികളായി. അതോടു കൂടി ഹിന്തു കുറുപ്പും,  ക്രിത്യൻ കുറുപ്പും,  ഭാഗം വെച്ച് പിരിഞു.
ക്രിസ്തു മതം സ്വീകരിച്ച ക്രിസ്ത്യൻ  കുറുപ്പ്  സമീപത്തുള്ള   എടശേരി, പുതുശേരി  പടയാട്ടി എന്നീ  ക്രിസ്ത്യൻ  വീട്ടുകാരോരുമിച്ചു. തങളൂടെ സ്ഥലത്തു  ദൈവ മാതാവിന്റെ നാമത്തിൽ ഒരു പള്ളി സ്ഥപിച്ചു അതാണ്  ഇപ്പോൾ അയ്യായിരത്തിൽ അധികം  വീടുകാരും, പതിനഞിൽ  അധികം ചെറു പള്ളികളുടേയും  മാത്രു പള്ളിയാകുന്ന  കുറുപ്പം പടി വി:  മർത്ത മറിയം പള്ളി ഇതു AD1355  കൊല്ല വർഷം 530  ൽ ആയിരുന്നു ആദ്യ കാലത്ത് പള്ളി വളരെ ചെറുതും ക്ഷേത്രാക്രുതിയിലും ആയിരുന്നു.AD 1100   കാഞൂർ പള്ളിയും  AD 1340 ൽ കോതമഗ്ഗലം  പള്ളിയും  സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു

പള്ളി സംരെക്ഷണം
 ആയുദാഭ്യാസ പയറ്റിൽ  ഔന്നത്യം പ്രാപിച്ചിരുന്ന പണിക്കരച്ചൻ പള്ളിയുടെ സംരെക്ഷകനായിരുന്നു. ഇടവ ജെനങളെ പഠിപ്പിക്കുന്നതിനും. സംരെക്ഷണത്തിനും  പണിക്കരച്ചന്  അജ്ജേകാലും കോപ്പും അനുവദിച്ചിരുന്നു. പഠിച്ച ശിഷ്യന്മാർ വിവാഹ സമയത്ത്  നാല് പണം -  ചക്രം ഗുരു ദെക്ഷിണ നൽകിയിരുന്നു.  പള്ളി മുതൽ അപഹരിക്കാൻ  വരുന്ന കൊള്ളക്കാരെ   കാലാകാലങളിൽ  ആട്ടി ഓടിക്കുമായിരുന്നു. ഇന്നും പള്ളിയുടെ മുൻപിലുള്ള സ്ഥലത്തിനു പടമറ്റം മാലി എന്ന്  പേർ.

നഗര പിതാവ്

കുളങര അകത്തൂട്ടു പണിക്കരച്ചൻ തന്റെ സ്ഥലത്തു ചില പരിഷ്ക്കാരങൾ വരുത്താൻ ആലോചനയിലിരിക്കേ  ചരക്കു വാങുന്നതിനായി  വാലിഭക്കാരോടു കൂടെ കോതമംഗലം  കംബോളത്തിൽ ചെന്നു. പാണ്ടിയിൽ നിന്നു വന്ന ചെട്ടിയാരോട്  ഒരു കുത്ത് വീരാളി പട്ടിന് വില ചോദിച്ചുഅക്കാലത്തു വീരാളി പട്ടിന് വലിയ വിലയായിരുന്നു. വീരാളിപ്പട്ട്  വാങിക്കത്തക്ക  കഴിവു  പണിക്കരച്ചനില്ലെന്നു കരുതിയ ചെട്ടിയാർ  ഹാസ്യ സ്വരത്തിൽ  വില കുറച്ചു പറയുകയും,   കളിയാക്കുകയും ചൈതുപരിഹാസ്യനായ പണിക്കരച്ചൻ   ത്രുക്കാരിയൂർ  മൂന്നാം കൂർ തച്ചേത്ത് കൈമളുടെ അടുക്കൽ ചെന്ന് പണം വാങി  ചെട്ടിയാർ പറഞ വില കൊടുത്തു പട്ടു വാങി.
ഇത്തരമൊരവസ്ഥ ഉണ്ടാകാതിരിക്കൻ  പണിക്കരച്ചൻ ഒരങാടി,  (കംബോളം,-പട്ടണം) സ്ഥപിക്കാൻ തീരുമാനിച്ചു. സൈനീ പരിശീലനം ചെയിച്ചിരുന്നതിനാൽ  രാഷ്ടീയ സ്വാധീനം ഉണ്ടായിരുന്ന  പണിക്കരച്ചൻ കിടങൂർ ചെന്ന് അനുവാദം വാങി.   വിശാലമായ ഒരു വഴിയുണ്ടാക്കി, തെക്കും. വടക്കുമായി 12 മുറി കടകൾ ഉണ്ടാക്കിചുറ്റുമുള്ള കർത്താക്കന്മാരുടെ സഹകരണത്തിൽ ഇട പ്രഭുക്കന്മാരുടേയും രാജാക്കന്മാരുടേയും അനുവാദത്തോടെ, കുറുപ്പമ്പടിക്ക്  ഒത്ത തൂക്കങളും,  അളവുകളും,  നിചയിച്ചു. കച്ചവടത്തിനായി  ആലങാട്,  കാഞൂർകംബോളങളിൽ നിന്ന്   ക്രിസ്ത്യാനികളെ കൊണ്ടു വന്ന് ഓരോ മുറി പീടിക കൊടുത്ത് കച്ചവടം ആരംഭിച്ചുകാഞൂർ,  ഉദയം പേരൂർ,  കഴിഞാൽ അക്കാലത്ത്  കുറുപ്പമ്പടിക്ക്  ഒത്ത തൂക്കങളും അളവുകളും മാത്രമാണുണ്ടായിരുന്നത്. കുറുപ്പമ്പടിക്ക്   ഒത്ത പറ, ഇടങഴി,നാഴി. ഉരി എന്നത്  അടുത്ത കാലം വരെ ആധാരങളിൽ ഇടം പിടിച്ചിരുന്നു. വ്യാപാരം വർധിച്ചതോടെ കുടിയെറ്റവും വർധിച്ചു,
പണിക്കരച്ചൻ മുഖാന്തിരം  വാണിജ്യ സൌകര്യം ലെഭിച്ചതു കൂടാതെ, പ്രദേശ വാസികൾക്ക്, മലയാള ഭാഷയിലെ നാനം-മോനം (കോലെഴുത്തു) അക്ഷരവും, ആധുനീക മലയാള ലിപികളും ഉൾപ്പെടെ ഉള്ള  അക്ഷരാഭ്യാസവും,  ആയുധാഭ്യാസവും ലെഭിച്ചിരുന്നു അന്നത്തെ ഭരണാധികാരികൾക്കു പോലും ചെയ്യാൻ കഴിയാത്തത് പണിക്കരച്ചന് കഴ്ഞു.  ഈ പണിക്കരച്ചനാണ് കുറുപ്പം പടിയുടെ നഗര പിതാവ്.

ക്രിസ്തു മതം സ്വീകരിച്ച  കുറുപ്പൻ  വീട്ടുകാർ   സന്താന വർധനയുള്ള കുടുംബമാണ്. ഇവർ ഇപ്പോൾ  കുറുപ്പൻവീപ്പനാടൻപരത്തുവേലി, നെല്ലാക്കാടൻതെറ്റിക്കോട്ടു മോളത്തുഊതാളിക്കോടൻവെട്ടുവേലിക്കുടി, (പുത്തൻ പുരക്കൽ), എന്നീ വീടു പേരിൽ അറിയപ്പെടുന്നു.   ഇവരുടെയ്ല്ലാം മൂല കുടുംബം കുറുപ്പം പടിയാണ്ഇവർ പുല്ലുവഴി, കീഴില്ലംഇരിങോൾ  പ്രളയിക്കാട്, പുഴുക്കാട്,   പാണ്ടിക്കാട്, വേങൂർ,  കൊംബനാട്, കേളകം  മുതലയ സ്ഥലങളിൽ  300 ൽ അധിക വീടുകാരുണ്ട്
 മാത്യു കുറുപ്പൻ

അവലംബം: കുറുപ്പമ്പടി പള്ളിയുടെ ചരിത്രം . റൈറ്റ്  റെവ: ഗീവറുഗീസ് കോർ എസ്പ്പികോപ്പ  ആത്തുങ്കൽ

Tuesday, 12 August 2014

ആ മരം അപ്പോഴും കുലുങതെ നിന്നു

 ആ മരം തണലിലാണ് വളർന്നത് ആവശ്യത്തിലധികം  വെള്ളവും, വളവും ,ലെഭിച്ചു .അടുത്തു നിന്നതിന്റെതു കൂടി അനർഹമായി വലിച്ചെടുത്തു ധാരാളം ഇലകളുണ്ടായി അതി വേഗമായിരുന്നു വളർച്ച. കണ്ടവർ അതിശയപ്പെട്ടു ,അൽഭുതപ്പെട്ടു,  ചിലർ അസൂയപ്പെട്ടു,  മുഖ സ്തുതി പറഞു. അസൂയ യോടെ തലയുയത്തി നിന്നു
 അടുത്തു തന്നെ മറ്റൊരു മരമുണ്ടായിരുന്നു. വല്ലപ്പോഴും മഴയിൽ കിട്ടുന്ന ചെറിയ നനവ്, ഇഷ്ടം പോലെ ജെല ലെഭ്യതയുള്ള ഊഷ്മളയുള്ള താഴ്വരയില ല്ലായിരുന്നു അതിന്റെ സ്ഥാനം.  വേനൽ ചൂടിൽ ഉണങി വരണ്ട് ,അവശത്തിന് വളം കിട്ടാതെ , വലിച്ചെടുക്കാൻ അടുത്ത് മരങളോന്നുമില്ലായിരുന്നു. ഓരോ കാറ്റിലും വീഴാതിരിക്കാൻ ആടിയുലഞ്.   സ്വയം  ശക്തി ആർജ്ജിച്ചു .  കിട്ടിയ ജെലത്താലും  വളത്താലും  വളർന്നു . അതിനാൽ കാര്യമായ പുഷ്ട്ടിയുണ്ടായില്ല .
 ഒരു നാൾ കാറ്റു വന്നു, അതി ശക്തമായ കാറ്റ്,  ,  തളിരിലകളുടെ ആധിക്യത്താൽ  പിടിച്ചു കയരിയ കാറ്റിൽ  തടി ആടിയുലഞു,   വേരിന് പിടിച്ചു നിൽക്കാനയില്ല ,മറം മറിഞു.

അടുത്തുനിന്ന ശുഷ്ക്കിച്ച മരം,  ഇലകളാൽ സംബുഷ്ട്ടമല്ലാഞതിനാലും,   ചെറു കാറ്റുകളിൽ  അടുത്തു മറ്റു മരങളുടെ സം രെക്ഷണം ഇല്ലാതിരുന്നതിനാലും  സ്വയം ശകിതിയാർജിച്ച  തടിയും  വേരും   അപ്പോഴും കുലുങതെ  മന്ദ മരുതന്റെ തലോടൽ പോലെ അവിടത്തന്നെ നിൽ‌പ്പുണ്ടായിരുന്നുന്നു

മാത്യു കുറുപ്പൻ

Thursday, 31 July 2014

കുറുപ്പൻ പടി


കുറുപ്പമ്പടി  എന്നൊരു കരനാമമില്ല. കുറുപ്പിന്റെ പടിക്കൽ-കടംബ- ഗേയ്റ്റ്-പള്ളി ഥാപിച്ചതിനാൽ  കുറുപ്പിൻ പടിയും, കുറുപ്പൻ പടിയുംകുറുപ്പം പടിയും ആയി . ഒരു കാലത്തു   ഇവിടം കാട്ടൂമ്രുഗങളുടെ  ആവാസ കേന്ത്രമായ നിബിഡ വനമായിരുന്നു വടക്ക് പെരിയാറിന്റെ വടക്കേ  കരയിലെ ഏകചക്ര  എന്ന് പൂർവ നാമമുള്ള  പന്നിയൂർ ഗ്രാമം, വെൺപുരം പട്ടണവും   അതിലെ 24 ഇല്ലങളും  ആയിരുന്നു
പ്രളയം
AD 1341 ലെ ഭൂകവും വെള്ളപ്പൊക്കവും കേരളത്തെ മാറ്റി മറിച്ചു.  ചിര പുരാതനമായിരുന്ന കൊടുങല്ലൂർ  തുറമുഖം നികന്നു പോയി.  കൊച്ച് ആഴി  കൊച്ചി തുറമുഖമായി.     പെരിയാർ ഗെതി മാറി ഒഴുകികോടനടു (ഓടനാട്)മുതൽ  നേര്യമങലം വരെ  നീണ്ടു കിടന്നിരുന്ന  പെരിയാറിന്റെ വടക്കേ കരയിലെ പ്രധാന    ജെന വാസ ഗ്രാമങളായ  ഏക ചക്രയും. വെൺപുരം പട്ടണവും   നശിച്ചു . പാണ്ടിനാടും,  കൊടുങല്ലൂരും തമ്മിൽ നിലനിന്നിരുന്ന ഗെതാഗതം നിലച്ചു
കുറുപ്പൻമാർ
പെരിയറിന്റെ തീര പ്രദേശങൾ നശിക്കപ്പെട്ടപ്പോൾ രായമഗ്ഗലത്ത് താമസക്കാരായി വന്ന  ഹിന്ദുക്കളിൽ ഒരു വിഭാഗമായ  ഒരു അകത്തൂട്ടു കുറുപ്പിന്റെ ഭവനം പ്രമുഖത പ്രാപിച്ചു. ഈ കുറുപ്പ് ഒരു കുളത്തിന്റെ കരയിൽ താമസിച്ചിരുന്നതിനാൽ ഭവന നാമധേയം  കുളങര അകത്തൂട്ടു എന്നായിരുന്നു.
ആയുധാഭ്യാസികളായിരുന്ന കുറുപ്പന്മാർ അക്കാലത്തെ ഇട പ്രഭുക്കന്മാർക്കും,   രാജാക്കന്മാർക്കും സൈന്യങളെപടയാളികളെ  പരിശീലനം ചെയിച്ചിരുന്ന  ആശാന്മാർ ആയിരുന്നതിനാൽ സർക്കാർ,  പണിക്കർ സ്ഥാനം നൽകി ബെഹുമാനിച്ചിരുന്നു .
കുളങര അകത്തൂട്ടു പണിക്കരുട കീഴിൽ നാനാ ദേശത്തുള്ള  നായന്മാരും  നസ്രാണികളും    ആയുധ  പരിശീലനം  നേടിയിരുന്നു.   ഇവരെ പറ്റിയുള്ള ഭക്തിയും  കീർത്തിയും  നാനാ ഭാഗങളിലും പ്രചരിച്ചിരുന്നു ഇവരെ കുളങര അകത്തൂട്ടു പണിക്കരച്ചൻ എന്നാണു ബെഹുമാന പുരസ്സരം വിളിച്ചിരുന്നതു
 മത പരിവർത്തനം
ഇക്കാലത്ത് കുളങര അകത്തൂട്ടു പണിക്കരുടെ കുഡുംബത്തിൽ  രണ്ടു സ്ത്രീകൾ മാത്രമായി ശേഷിച്ചുധാരളം ആസ്ഥി  ഉണ്ടായിരുന്ന ഇവരിൽ ഒരാൾക്ക്  മക്കൾ ഇല്ലായിരുന്നു.സമീപത്തു താമസ്സിച്ചിരുന്ന ക്രിസ്ത്യാനികളുടെ ഉപദേശത്താൽ  ദൈവമാതാവിന്റെ നാമത്തിൽ ഉള്ള  കാഞൂർ പള്ളിയിലെ ദേവിയെ  ഓർത്തു  പ്രാർഥിച്ച്തനിക്ക് ഒരു കുഞുണ്ടായാൽ ദേവിയുടെ നാമത്തിൽ ഇരു ക്ഷേത്രം പണി കഴിപ്പിക്കാം എന്നു വഴിപാട് നേർന്നു.
തൽ ഭലമായി അവൾ ഗെർഭം ധരിച്ച് ഒരാൺകുഞിനെ പ്രസവിച്ചുകുട്ടിക്കു പ്രായമായപ്പോൾ  അമ്മയും മകനും കാഞൂർ പള്ളിയിൽ പോയി മാമ്മോദീസ സ്വീകരിച്ചു  ക്രിസ്ത്യാനികളായി. അതോടു കൂടി ഹിന്തു,  കുറുപ്പും ക്രിത്യൻ കുറുപ്പും,  ഭാഗം വെച്ച് പിരിഞു. ക്രിസ്തു മതം സ്വീകരിച്ച ക്രിസ്ത്യൻ  കുറുപ്പു  സമീപത്തുള്ള   എടശേരി, പുതുശേരി  പടയാട്ടി എന്നീ  ക്രിസ്ത്യൻ  വീട്ടുകാരോരുമിച്ചു. തങളൂടെ സ്ഥലത്തു  ദൈവ മാതാവിന്റെ നാമത്തിൽ ഒരു പള്ളി സ്ഥപിച്ചു അതാണ്  ഇപ്പോൾ അയ്യായിരത്തിൽ അധികം  വീടുകാരും, പതിനഞിൽ  അധികം ചെറു പള്ളികളുടേയും  മാത്രു പള്ളിയാകുന്ന  കുറുപ്പം പടി വി:  മർത്ത മറിയം പള്ളി ഇതു AD1355  കൊല്ല വർഷം 530  ൽ ആയിരുന്നു ആദ്യ കാലത്ത് പള്ളി വളരെ ചെറുതും ക്ഷേത്രാക്രുതിയിലും ആയിരുന്നു.
AD 1100   കാഞൂർ പള്ളിയും  AD 1340 ൽ കോതമഗ്ഗലം  പള്ളിയും  സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു
പള്ളി സംരെക്ഷണം
 ആയുദാഭ്യാസ പയറ്റിൽ  ഔന്നത്യം പ്രാപിച്ചിരുന്ന പണിക്കരച്ചൻ പള്ളിയുടെ സംരെക്ഷകനായിരുന്നു. ഇടവ ജെനങളെ പഠിപ്പിക്കുന്നതിനും. സംരെക്ഷണത്തിനും  പണിക്കരച്ചന്  അഞേകാലും കോപ്പും അനുവദിച്ചിരുന്നു. പഠിച്ച ശിഷ്യന്മാർ വിവാഹ സമയത്ത്  നാല് പണം -  ചക്രം ഗുരു ദെക്ഷിണ നൽകിയിരുന്നു.  പള്ളി മുതൽ അപഹരിക്കാൻ  വരുന്ന കൊള്ളക്കാരെ   കാലാകാലങളിൽ  ആട്ടി ഓടിക്കുമായിരുന്നു. ഇന്നും പള്ളിയുടെ മുൻപിലുള്ള സ്ഥലത്തിനു പടമറ്റം മാലി എന്ന്  പേർ.
നഗര പിതാവ്
കുളങര അകത്തൂട്ടു പണിക്കരച്ചൻ തന്റെ സ്ഥലത്തു ചില പരിഷ്ക്കാരങൾ വരുത്താൻ ആലോചനയിലിരിക്കേ  ചരക്കു വാങുന്നതിനായി  വാലിഭക്കാരോടു കൂടെ കോതമംഗലം  കംബോളത്തിൽ ചെന്നു. പാണ്ടിയിൽ നിന്നു വന്ന ചെട്ടിയാരോട്  ഒരു കുത്ത് വീരാളി പട്ടിന് വില ചോദിച്ചുഅക്കാലത്തു വീരാളി പട്ടിന് വലിയ വിലയായിരുന്നു. വീരാളിപ്പട്ട്  വാങിക്കത്തക്ക  കഴിവു  പണിക്കരച്ചനില്ലെന്നു കരുതിയ ചെട്ടിയാർ  ഹാസ്യ സ്വരത്തിൽ  വില കുറച്ചു പറയുകയും,   കളിയാക്കുകയും ചൈതുപരിഹാസ്യനായ പണിക്കരച്ചൻ   ത്രുക്കാരിയൂർ  മൂന്നാം കൂർ തച്ചേത്ത് കൈമളുടെ അടുക്കൽ ചെന്ന് പണം വാങി  ചെട്ടിയാർ പറഞ വില കൊടുത്തു പട്ടു വാങി.
ഇത്തരമോരവസ്ഥ ഉണ്ടാകാതിരിക്കൻ  തന്റെ നാട്ടിൽ  ഒരങാടി,  (കംബോളം,-പട്ടണം) സ്ഥപിക്കാൻ തീരുമാനിച്ചു. സൈനീ പരിശീലനം ചെയിച്ചിരുന്നതിനാൽ  രാഷ്ടീയ സ്വാധീനം ഉണ്ടായിരുന്ന  പണിക്കരച്ചൻ കിടങൂർ ചെന്ന് അനുവാദം വാങി.   വിശാലമായ ഒരു വഴിയുണ്ടാക്കി, തെക്കും. വടക്കുമായി 12 മുറി കടകൾ ഉണ്ടാക്കിചുറ്റുമുള്ള കർത്താക്കന്മാരുടെ സഹകരണത്തോടു,   ഇട പ്രഭുക്കന്മാരുടേയും രാജാക്കന്മാരുടേയും അനുവാദത്തോടെ, കുറുപ്പമ്പടിക്ക്  ഒത്ത തൂക്കങളും,  അളവുകളും,  നിചയിച്ചു. കച്ചവടത്തിനായി  ആലങാട്കാഞൂർകംബോളങളിൽ നിന്ന്   ക്രിസ്ത്യാനികളെ കൊണ്ടു വന്ന് ഓരോ മുറി പീടിക കൊടുത്ത് കച്ചവടം ആരംഭിച്ചുകാഞൂർ,  ഉദയം പേരൂർ,  കഴിഞാൽ അക്കാലത്ത്  കുറുപ്പമ്പടിക്ക്  ഒത്ത തൂക്കങളും അളവുകളും മാത്രമാണുണ്ടായിരുന്നത്. കുറുപ്പമ്പടിക്ക്   ഒത്ത പറ, ഇടങഴി,നാഴി. ഉരി എന്നത്  അറ്റുത്ത കാലം വരെ ആധാരങളിൽ ഇടം പിടിച്ചിരുന്നു. വ്യാപാരം വർധിച്ചതോടെ കുടിയെറ്റവും വർധിച്ചു,
പണിക്കരച്ചൻ മുഖാന്തിരം  വാണിജ്യ സൌകര്യം ലെഭിച്ചതു കൂടാതെ, പ്രദേശ വാസികൾക്ക്, മലയാള ഭാഷയിലെ നാനം-മോനം (കോലെഴുത്തു) അക്ഷരവും, ആധുനീക മലയാള ലിപികളും ഉൾപ്പെടെ ഉള്ള  അക്ഷരാഭ്യാസവും,  ആയുധാഭ്യാസവും ലെഭിച്ചിരുന്നു അന്നത്തെ ഭരണാധികാരികൾക്കു പോലും ചെയ്യാൻ കഴിയാത്തത് പണിക്കരച്ചന് കഴ്ഞു.  ഈ പണിക്കരച്ചനാണ് കുറുപ്പം പടിയുടെ നഗര പിതാവ്.
ക്രിസ്തു മതം സ്വീകരിച്ച  കുറുപ്പൻ  വീട്ടുകാർ   സന്താന വർധനയുള്ള കുടുംബമാണ്. ഇവർ ഇപ്പോൾ  കുറുപ്പൻവീപ്പനാടൻപത്തുവേലി, നെല്ലാക്കാടൻതെട്ടിക്കോട്ടു മോളത്തുഊതാളിക്കോടൻവെട്ടുവേലിക്കുടി, ( പുത്തൻ പുരക്കൽ), എന്നീ വീടു പേരിൽ അറിയപ്പെടുന്നു.   ഇവരുടെയ്ല്ലാം മൂല കുടുംബം കുറുപ്പം പടിയാണുഇവർ പുല്ലുവഴി, കീഴില്ലംഇരിങോൾ  പ്രളയിക്കാട് പുഴുക്കാട്വേങൂർ,  കൊംബനാട്, കേളകം  മുതലയ സ്ഥലങളിൽ  300 ൽ അധിക വീടുകാരുണ്ട്
 മാത്യു കുറുപ്പൻ

അവലംബം: കുറുപ്പമ്പടി പള്ളിയുടെ ചരിത്രം . റൈറ്റ്  റെവ: ഗീവറുഗീസ് കോർ എസ്പ്പികോപ്പ  ആത്തുങ്കൽ

Tuesday, 29 July 2014

അനുസരിക്കുന്നവനേ ആഞാപിക്കാനാകു

ബെസ്സേലീയോസ് തോമസ് പ്രഥമൻ ,ഞാൻ ആർക്കും വിധേയപ്പെടില്ല എനിക്കെല്ലാവരും വിധേയപ്പെടണം  എന്ന നിർബന്ധ ബുദ്ധി ഉപേക്ഷിക്കണം. ഏതു അധികാരത്തിലാണോ കീഴ്പ്പെടുത്തുന്നതു അതേ അധികാരത്തിന് കീഴ്പ്പെടണം  ലെക്ഷ്യം നാന്നായാൽ പോര മാർഗവും നന്നായിരിക്കണം   സഭയിൽ ജെനാധിപത്യം വേണം  സ്ലീഹേന്മാർ അങനെയാകുന്നുവല്ലോ ചെയ്തത്.

ക്രിസ്തുവിന്റെ സ്ലീഹേന്മാരെപ്പോലെയായിരിക്കേണ്ടവരല്ലെ  തിരുമേനിമാർ.? തിരുമേനിമാരെ പിരിവു ജോലിക്കാരാക്കരുത് !. വിളിക്കപ്പെടാത്തവരെ, വിളിച്ചിരുത്തിയതല്ലെ  ഇന്നത്തെ പ്രതിസന്ധിക്കു കാരണം?  നമ്മുടെ പൌരോഹിത്യ സമൂഹതിൽ   അനുകരിക്കാൻ പറ്റിയ എത്ര പേരുണ്ട് ?

ബാഹ്യ ശക്തികൾ പ്രബലരാണ്മധേഷ്യയിൽ  ഭൂരിപക്ഷമായിരുന്ന ക്രൈസ്തവർ പീഠിപ്പിക്കപ്പെടുക  മാത്രമല്ല  പാലായനം ചെയുന്നു. വധിക്കപ്പെടുന്നു. നമ്മുടെ പൌരൊഹിത്യം  നിരീസ്വരവാദിളോട് കൂട്ടുകൂടിയും, അഴിതിക്കാരെ  അനുഗ്രഹിച്ചും  ധനവാന്റെ ആധിത്യം ആസ്വദിച്ചും അധികാരം  ദുർവിനിയോഗം ചെയ്യുന്നു

വിസ്വാസികളുടെ കുറ്റകരമായ മൌനം  ഇനിയൊരു പിളർപ്പിലേക്കു ഴി വെക്കും. മർത്തൊമ ക്രിസ്ത്യാനികൾ എത്ര  പിളർപ്പാണ്  നേരിടെണ്ടി വന്നതു ? എല്ലാം പൌരോഹിത്യ അധികാരത്തിന് വേണ്ടി ആയിരുന്നില്ലെ? യെരുശലേം ദേവാലയത്തിൽ ക്രിസ്തു എന്തുകൊണ്ടാണ് പ്രകോപിതനായത്?. 

സത്യ ക്രിസ്ത്യാനികൾ സത്യത്തെ അറിയുകയും അസത്യത്തെ എതിർക്കുകയും വേണം. സമുദയത്തിൽ ജെനിച്ചതിനാലല്ല  , ക്രിസ്തുവിനെ അറിഞ ക്രൈസ്തവനായിരിക്കണം. യെധാർഥ ക്രൈസ്തവൻ  സഭക്കും അപ്പുറത്താണ്

 
സ്ഥാനമാനങൾക്കു വേണ്ടി  മെനസ്സിസ് മെത്രാന്മാർക്കു കീഴ്പ്പെടരുതു. ഇനിയൊരു കൂനൻ കുരിശു സത്യം നമുക്ക് താങാനവില്ല

മാത്യു കുറുപ്പൻ

Friday, 18 July 2014

 കൊച്ചിൻ എയർപോർട്ടിന്  കരുണാകരന്റെ പേരിടരുത്
കൊച്ചിൻ എയർപോർട്ട് വിദേശ മലയാളികളുടെ  സഹകരണവും ഒരു സർക്കാർ ഉദ്ധോഗസ്ഥന്റെ കഠിന പരിസ്രമവുമാണു. അതിൽ കരുണാകരന് ഒരു പങ്കുമില്ല
 ബോംബെ ലോബിയുടെ അച്ചാരം വാങി എയർപോർട് എയർപോർട് ഇല്ലാതാക്കാൻ സ്രമിച്ചു
എയർപോർട് പദ്ധതി പ്രായോഗികമല്ലെന്ന് K Vതോമസ്സിനെക്കൊണ്ട്  പ്രസ്താവനയിറക്കി
 എയർപോർട്ടിനുവേണ്ടി പര്രിസ്രമിച്ച കളക്ടറെ  സ്ഥ്ലം മാറ്റി  തന്റെ മകളുടെ ഇഷ്ടക്കാരനെ ക്കൊണ്ട് സ്ഥലെമെടുപ്പ് വൈകിപ്പിക്കാൻ സ്രമിച്ചു
അങ്കമാലിയിൽ വഴി തടഞപ്പോഴാണ് സ്ഥലം മാറ്റിയ കളക്ടരെ സെഷ്യൽ ഓഫീസറായി നിയമിച്ചത്
 പദ്ധതിക്കു ഒരു രൂപ പോലും  ടോക്കൺ മണി അനുവദിക്കാനോ ജാമ്യം നിൽക്കാനോ സ്രമിച്ചില്ല
 നാണം കെട്ടു മുഖ്യ മന്ത്രി പദം ഒഴിഞ ശേഷം ആന്റണിയാണ് ടോക്കൺ മണിഅനുവദിച്ചത്
 റൺ  വേ നിർമ്മാണ കമ്പനിയിൽ നിന്നു  അഴിമതിക്ക് സ്രമിച്ച് പരാജയപ്പെട്ടുകോണ്ട്രക്ട് നീട്ടിക്കൊണ്ട് പോയി
 കോൺഗ്രസ്സുകാർ  അറിഞിട്ടും അറിയാത്ത ചില സത്യങളുണ്ട്. എറനാകുളത്ത്  K V തോമസ്സിന്റെ പരജയ കാരണം ഫ്രഞ് ചാരക്കേസ്സല്ല. കരുണാകരന്റെ ദെല്ലാളായി എയർപ്പോട്ടിനെതിരായി പ്രവത്തിച്ചതു കൊണ്ടാണ്.  കരുണാകരന്റെ  ത്രുശൂരിലെ പരജയ കാരണം  മുരളി പ്രചരിപ്പിക്കുന്ന പോലെ നരസിംഹ റാവു അല്ല.  എയർപോർട്ടു അഴികതി കഥ ജെനം അറിഞതാണ്
 അധികാരത്തിന് വേണ്ടി എന്തതിക്രമത്തിനും,  അഴിമതിക്കായി  ഏതു മാർഗം സ്വീകരിക്കുകയും ചയ്തതാണു അദ്ധേഹം ചൈയ്ത രാജ്യ സേവനം

കേരളത്തിൽ അഴികതി നിയമവിധേയമാക്കിയരാജൻ വധത്തിൽ ആരോപിതനായനവാബ് രാജെന്ത്രനെ  ജീവച്ചവമാക്കിയ   അടിയന്തിരാവസ്ഥയിൽ എതിരാലികളെ നിർദയം അടിച്ചൊതുക്കിയ കരിങ്കാലികളുടെ ആശാന്റെ  പേരിട്ട് , ഇൻഡ്യക്ക് മാത്രുകയായ, വിദേശമലയാളികളുടെ അഭിമാനമായ കൊച്ചിൻ എയർപോർട്ടിന്റെ  സൽപേര് ,  ഭരണം നിലനിർത്താൻ  ഏതു  അപമാനത്തിനും വഴിപ്പെടുന്ന ഉമ്മൻ കളങ്കിതമാക്കരുതു

Thursday, 15 August 2013

അയിത്തം

ഞാൻ  മാത്തു മാപ്ല . അപ്പൻ  പൈലി മാപ്ല  അപ്പന്റപ്പൻ  വർക്കി മാപ്ല. അപ്പോൾ പെരുംബാവൂരിൽ നീന്ന് ഉന്നക്ക മീനും ചെമ്മീനും തലച്ചുമടായി  കൊണ്ടു വന്നു കച്ചവടം ചെയ്യുന്ന ആലി മാപ്ല ആരാന്ന്  ചോദിക്കും.  അത് ജോനാപ്ല  ഞങൾ  വെറും  മാപ്ല

കുടി പള്ളികൂടത്തിൽ  പഠിക്കുന്ന കാലംവേഷം വള്ളി നിക്കർ.  ഞെക്കർ എന്നാണ് പറയാറ് ഷർട്ടെന്നൊരു സാനം ഇല്ല.   പെട്ടന്നോന്നും കീറാതിരിക്കാൻ നല്ല കട്ടിയുള്ളതു തന്നെ അമ്മ പ്രത്യേകം തായ്പ്പിച്ചതാണ്ദോഷം പറയരുതല്ലോ എനിക്കും അതു തന്നെയാനിഷ്ടം.   ഇടക്കിടക്ക്  സി പി സാറിന്റെ അടി വരുബോൾ  പട പട എന്നു കേൾക്കുന്നതല്ലാതെ കാര്യമായ്  വേദനിക്കാറില്ല
എഴുത്തുപകരണങൾ മൊത്തം    ഒരു മൂല പൊട്ടിയ  ഒരു സ്ലെറ്റ്  . മഴക്കലത്തു ഇത്    തന്നെയാണ്  കുടയും    ബീഡിക്കുറ്റി വലിപ്പമുള്ള  കല്ലു പെൻസിലും.  ബുക്കില്ല പുസ്തകമില്ല.
മഴക്കലത്ത് വഴിയരികിൽ നിന്ന്  മഷിത്ത്ണ്ട് പറിക്കും . വേനൽകാലത്ത് തുപ്പലം  തൊട്ട്  മായ്ക്കും.
പരീക്ഷ കഴിയുംബോൾ  മാർക്കു കൂട്ടിയിടാൻ  സാറ്  കളഞ ഒരു ചോക്കിൻ കഷണം വീട്ടിൽ ഒളിപ്പിച്ച് വച്ചിട്ടുണ്ട്.  വള്ളൊനും   കുഞോലിനും  വറുഗീസ്സിനും  അത്തരം സഹായങൾ ചയ്തിട്ടുണ്ട്.   ചോക്കെ കോടുക്കു  എഴുതി  കോടുക്കില്ല.  പിടിച്ചാലോ.  അത്തരം സംബവങൾ ഉണ്ടയിട്ടുംണ്ട്  പകരം ശർക്കരയും പച്ഛ കപ്പണ്ടിയും വാങി തിന്നിട്ടുമുണ്ട്     എന്നാൽ  ദൈര്യക്കുറവുമൂലം  സ്വയം തിരുത്തിയിട്ടില്ല. വല്ലവനെയും ഉപദെശിക്കാൻ എളുപ്പമാണല്ലോ
ശിവൻ പിള്ള എന്റെ ക്ലാസ്സ്മേറ്റാണ് . എന്നേക്കാൾ  അൽ‌പ്പം  പ്രായക്കൂടുതലുണ്ട്. വിവരവും കൂടും   അച്ഛന്റെ നടായ ആലുവായിലോക്കെ പോയിട്ടിണ്ട്    തീ വണ്ടി കണ്ടതും  ബെസ്സിൽ കയരിയതും ഒക്കെ പറഞിട്ടുണ്ട്  നല്ല  ദൈര്യമാണ്   വേണ്ടി വന്നൽ കുറുപ്പമ്പ്ടിയിലോ   പെരുംബാവൂരോ ഒറ്റക്കു പൊകാം എന്നു പരഞിട്ടുണ്ട്   .  ച്ഛൻ   പ്രഭാകരൻ നയര്  പോലീസ്സിലാണ്.   മരുമക്കത്തായം  നിന്നുപോയെഗ്ഗിലും  അച്ചിവീടായ ഞങളുടെ നാടിലാണു താമസം.

ശിവൻപിള്ളയുടെ  പെൻസിൽ  കാണുന്നില്ല.  എടുക്കാൻ  മറന്നതോ , ബീഡിക്കുറ്റി വലിപ്പമുള്ള സാധനം ഓട്ട പോക്കറ്റിൽ നിന്ന് പോയതോ?  ശിവൻ പിള്ളക്കും ഓന്നെ ഒള്ളു ഞെക്കർ  അതിന്റെ പോക്കറ്റിലാണ്  കശുവണ്ടിയും  രാശിക്കായും  മറ്റ് എഴുത്തുപകരണങളും  സി പി യുടെ മീശപിരിയോർത്ത്പ്പോൾ  വീട്ടിൽ പോകാൻ  തന്നെ തീരുമാനിച്ചുവീട് അടുത്തു തന്നെയാണ്.  ദെ പൊയി ദാ വന്നു  അത്ര ദൂരമേ ഒള്ളു  ഒറ്റ ഓട്ടത്തിന് വീട്ടിലെത്തി.
 
ശിവൻ പിള്ള വീടിനകത്ത് കല്ലു പെൻസിൽ തിരയുകയാണ് ഞാൻ ഇളം തിണ്ണയിലിരുന്നുഅപ്പോഴാണു ശിവൻ പിള്ളയുടെ അമ്മയുടെ അച്ചൻ  പാച്ചു പ്പിള്ളയുടെ  വരവ്പ്രായമായ  തടിച്ച മനുഷ്യൻ .  എൺപതിനോടടുത്തു കാണുംകടംബ  കടക്കാൻ  നന്നെ പ്രയാസപ്പെട്ടു. ശോഷിച്ച  ഇല്ലി വടി ഭാരിച്ച ശരീരം താങുമോ എന്ന് സംശയമാണ്.   

മകൻ ശൻഗരൻ  നായർക്ക്    കവലയിൽ ചായ കടയാണ്.  ഞാനും അപ്പന്റെ കൂടെ ആ കടയിൽ നിന്ന് പാലുംവെള്ളവും  ദോശയും കഴിച്ചിട്ടുണ്ട് കട കൊണ്ട് വലിയ  ഗുണമോന്നുമുണ്ടായിട്ടല്ല.  മറ്റു തൊഴിലോന്നും അറിയാത്തതുകൊണ്ടാണ്.  അറിയവുന്ന ഏക  തൊഴിൽ  ചായയടിയാണ്   എല്ലാം പറ്റുകാരാണ്പറ്റ്ചൊദിച്ചാൽ പിറ്റെന്ന്   പറ്റുപടിക്കാരൻ പുതുതായി തുടങിയ അടുത്ത കടയിൽ  പോകും.  ഇതു വരെ കോടുത്ത്ത്  ഗൊപി.  . സാധാരണ അറു മാസം , ഒരു കൊല്ലം  കൂടിയാൽ രണ്ടു  . അതിനോടകം പൂട്ടിപോകും  കെട്ടു താലി പണയത്തിലും

പാച്ചു പിള്ള   കോലായത്തോടടുത്തു   വന്നപ്പോഴാണ് എന്നെ കണ്ടത് .” നീ ആ പൈലി മാപ്ലെടെ മകനല്ലെആരട വടുകാ  ഉമ്മറത്തു കയറിയിരിക്കാൻ  പറഞത്? ഇറങടാ  പുറത്ത്.   പേടിച്ചു വിറച്ച ഞൻ ചാടി മുറ്റത്തിറങി.   അച്ഛന്റെ   ഒച്ച  കേട്ടു ശിവൻ പിള്ളയുടെ അമ്മ  തോടിയിൽ എവിടെയോ  നിന്ന് വന്നു.   അവരും ഒച്ചവെച്ചു.   ച്ഛനും  മോനും ഇങനെ തന്നാ  കണ്ട  മാപ്ലെനെം, ചോനെം  വീട്ടി  വിളിച്ചു കേറ്റും.   അവർക്കും സഹിച്ചില്ല  എന്റെ  ആ  ഇരുപ്പ്
ചെത്തുകാരൻ  കുട്ടപ്പൻ ചോൻ  ചെത്തു വീതം  കൊടുക്കാൻ ഇളം തിണ്ണവരെ ചെല്ലാറുണ്ട് പോലീസുകാരൻ അങത്തക്ക്  ഷാപ്പ്  നംബർ നാൽപ്പത്തി മൂന്നിൽ   പറ്റുപടിയുംണ്ട്.
അതോടെ ഞാൻ മുറ്റത്തു നിന്നും തൊടിയിലേക്ക് മാറി   ഭയന്നുപോയിഅതുവരെ  അത്തരമോരനുഭവമുണ്ടയിട്ടില്ല.   നായർ തറവാടുകളിൽ പോകെണ്ട ആവശ്യം വന്നിട്ടില്ല. അയിത്തത്തെ പറ്റി കേട്ടിട്ടുമില്ല.

  പെൻസിൽ  തപ്പിപ്പോയ ശിവൻപിള്ള  എന്തോക്കയോ അമ്മയോടും മുത്ത്ച്ഛനോടും കയർക്കുന്നത് കേട്ടു. എങിനേയും സ്തലം വിട്ടാൽ മതി എന്ന് വിചാരിച്ച് നിൽക്കുന്ന എനിക്കെന്തു മനസ്സിലാകാൻ

 സ്കൂളിലെത്തിയ എനിക്ക് ശ്വാസം നേരെ വീണു.   ദെഷ്യവും  സംഗടവും സഹിക്കനാവാതായി. ഞനലറി  “കത്തിക്കണ്ണാ   മനക്കലെ  തിരുമനസ്സു പോലും എന്റപ്പന്റെ കാള വണ്ടീല് ആലുവായ്ക്ക് പോയിട്ടുണ്ട്നാരയണൻ നംബൂരി  നമ്മുടെ ക്ലാസ്സിലാമാപ്ല തൊട്ടാ ശുദ്ധാവൂന്ന്   കേട്ടിട്ടുണ്ടല്ലോ.” ഞാൻ എന്റെ അറിവ് പാങ്കു വച്ചു.

ശിവൻപിള്ളയുടെ   അച്ചന്  പെൻഷനായി.  പാച്ചു പിള്ള  മരിച്ചു,  ശഗരൻ  നായർ  കട നിർത്തി, ഇപ്പൊൾ  കൈവണ്ടിയിൽ അത്യാവശ്യ സാധനങൾ അറക്ക മില്ലിൽ കൊണ്ടു കൊടുപ്പആണ് കുടികളിൽ നിന്നു വാങുന്ന  കപ്പ  മാങ, ചേന  വാഴക്കുല, തേങാ, തുടങിയവ കവലയിലെ കടയിൽ കൊടുത്താൽ എന്തെഗ്ഗിലും കിട്ടിയലായി 
 നായന്മാർക്ക്   സർവീസ്  സൊസൈറ്റിയായി     സൊസൈറ്റിക്ക് സ്കൂളായി, കോളേജായി,  തഴേ കിടയിലുള്ള നായന്മാർ മാത്രം ഒന്നുമായില്ലപ്രൈമറി   സ്കൂൾ കഴിഞ് അപ്പർ പ്രൈമറി ക്കപ്പുറത്തേ ക്കു ശിവൻ പിള്ളക്ക്   പഠിക്കാൻ കഴിഞില്ലഹൈസ്കൂളിൽ ഫീസ്സ് കോടുക്കണംപ്രത്യേക പണിയോന്നും അറിയില്ല . ആഡ്യത്ത്വം  സമ്മതിക്കുന്നില്ല.  പുലയനും പറയനും മറ്റ് പിന്നോക്ക വിഭാഹങളും  ലെംസം ഗ്രാൻഡുംകൊടയും പുസ്തകവും കിട്ടി  പഠനം തുടർന്നു. പോലീസ്സിലും പൊസ്റ്റ് ഓഫീസ്സിലും ജോലിയായി

 ശിവൻപിള്ള  തയ്യൽ പഠിക്കനാണ് പോയത്.   പഠനം  കഴിഞ് ഞാൻ മറു നാടൻ മലയാളിയായി, പ്രവാസിയായി.  ഇടക്ക് നാട്ടിൽ വരുബോൾ  കാണും തമാശകൾ പറഞു കളിയാക്കി രെസിക്കും.  “നീയോക്കെ വല്ല്യ ആളായിപ്പോയില്ലെ“  എന്ന് കാണുബോഴൊക്കെ പറയും 
 
 അന്ന്  അബലത്തിൽ ഉത്സവമായിരുന്നു  വളരെ കാലത്തിനു  ശേഷമാണ്  ഉത്സവത്തിന് നാട്ടിൽ ഉണ്ടാകുന്നത്  . അംബലത്തിന്റെ നേരെ എതിർ വശത്താണ് ശിവൻ പിള്ളയുടെ വീട്ഉമ്മറത്ത് പിള്ളയുടെ   ഭാര്യ ഇരിപ്പുണ്ട്.   ശിവൻ പിള്ളെ എനിക്കു വിളിക്കണം എന്നു തോന്നി. വിളിച്ചില്ല ഭാര്യയെ അത്രക്കു പരിചയമില്ല. പഴയ പേടി മനസ്സിലുണ്ട് . വടുകാ  ഇപ്പോഴാരും ജതിപ്പെരോ  ഇരട്ടപ്പേരോ  വിളിക്കാറില്ല     വിളിച്ചാൽ വിവരമറിയും  

 ഉത്സവത്തിന് ശിവൻ പിള്ളയെ കണ്ടില്ല . ഞാൻ തിരക്കി . സുഹ്രുത്തു പറഞു അവൻ മരിച്ചു പോയിമൂന്നു മാസമായി   പ്രത്യെക അസുഖം  ഒന്നും ഇല്ലായിരുന്നു  അറ്റാക്കായിരുന്നു.  മനസ്സിലോരു  നൊംബരം    ഇനിയരെയെഗ്ഗിലും വിളിക്കാൻ പറ്റുമോ  “കത്തിക്കണ്ണാ.“.
തിരിഞു നടക്കുംബോൾ   കലം വാർക്കുന്ന കൊച്ചുള്ള മൂപ്പരുടെ മകനെ കണ്ടു.
പതുക്കെ ചെവിയിൽ ചെന്നു പാറഞു  മൂപ്പരെ മണി മൂന്നര, നായരെ മണി നാലര, പട്ടരെ മണി പത്തര
അവൻ ചിരിച്ചു കൊണ്ടു തിരിച്ചു പറഞു  മാപ്പിളെ മണി മറിഞു പോയി!