Thursday 31 July 2014

കുറുപ്പൻ പടി


കുറുപ്പമ്പടി  എന്നൊരു കരനാമമില്ല. കുറുപ്പിന്റെ പടിക്കൽ-കടംബ- ഗേയ്റ്റ്-പള്ളി ഥാപിച്ചതിനാൽ  കുറുപ്പിൻ പടിയും, കുറുപ്പൻ പടിയുംകുറുപ്പം പടിയും ആയി . ഒരു കാലത്തു   ഇവിടം കാട്ടൂമ്രുഗങളുടെ  ആവാസ കേന്ത്രമായ നിബിഡ വനമായിരുന്നു വടക്ക് പെരിയാറിന്റെ വടക്കേ  കരയിലെ ഏകചക്ര  എന്ന് പൂർവ നാമമുള്ള  പന്നിയൂർ ഗ്രാമം, വെൺപുരം പട്ടണവും   അതിലെ 24 ഇല്ലങളും  ആയിരുന്നു
പ്രളയം
AD 1341 ലെ ഭൂകവും വെള്ളപ്പൊക്കവും കേരളത്തെ മാറ്റി മറിച്ചു.  ചിര പുരാതനമായിരുന്ന കൊടുങല്ലൂർ  തുറമുഖം നികന്നു പോയി.  കൊച്ച് ആഴി  കൊച്ചി തുറമുഖമായി.     പെരിയാർ ഗെതി മാറി ഒഴുകികോടനടു (ഓടനാട്)മുതൽ  നേര്യമങലം വരെ  നീണ്ടു കിടന്നിരുന്ന  പെരിയാറിന്റെ വടക്കേ കരയിലെ പ്രധാന    ജെന വാസ ഗ്രാമങളായ  ഏക ചക്രയും. വെൺപുരം പട്ടണവും   നശിച്ചു . പാണ്ടിനാടും,  കൊടുങല്ലൂരും തമ്മിൽ നിലനിന്നിരുന്ന ഗെതാഗതം നിലച്ചു
കുറുപ്പൻമാർ
പെരിയറിന്റെ തീര പ്രദേശങൾ നശിക്കപ്പെട്ടപ്പോൾ രായമഗ്ഗലത്ത് താമസക്കാരായി വന്ന  ഹിന്ദുക്കളിൽ ഒരു വിഭാഗമായ  ഒരു അകത്തൂട്ടു കുറുപ്പിന്റെ ഭവനം പ്രമുഖത പ്രാപിച്ചു. ഈ കുറുപ്പ് ഒരു കുളത്തിന്റെ കരയിൽ താമസിച്ചിരുന്നതിനാൽ ഭവന നാമധേയം  കുളങര അകത്തൂട്ടു എന്നായിരുന്നു.
ആയുധാഭ്യാസികളായിരുന്ന കുറുപ്പന്മാർ അക്കാലത്തെ ഇട പ്രഭുക്കന്മാർക്കും,   രാജാക്കന്മാർക്കും സൈന്യങളെപടയാളികളെ  പരിശീലനം ചെയിച്ചിരുന്ന  ആശാന്മാർ ആയിരുന്നതിനാൽ സർക്കാർ,  പണിക്കർ സ്ഥാനം നൽകി ബെഹുമാനിച്ചിരുന്നു .
കുളങര അകത്തൂട്ടു പണിക്കരുട കീഴിൽ നാനാ ദേശത്തുള്ള  നായന്മാരും  നസ്രാണികളും    ആയുധ  പരിശീലനം  നേടിയിരുന്നു.   ഇവരെ പറ്റിയുള്ള ഭക്തിയും  കീർത്തിയും  നാനാ ഭാഗങളിലും പ്രചരിച്ചിരുന്നു ഇവരെ കുളങര അകത്തൂട്ടു പണിക്കരച്ചൻ എന്നാണു ബെഹുമാന പുരസ്സരം വിളിച്ചിരുന്നതു
 മത പരിവർത്തനം
ഇക്കാലത്ത് കുളങര അകത്തൂട്ടു പണിക്കരുടെ കുഡുംബത്തിൽ  രണ്ടു സ്ത്രീകൾ മാത്രമായി ശേഷിച്ചുധാരളം ആസ്ഥി  ഉണ്ടായിരുന്ന ഇവരിൽ ഒരാൾക്ക്  മക്കൾ ഇല്ലായിരുന്നു.സമീപത്തു താമസ്സിച്ചിരുന്ന ക്രിസ്ത്യാനികളുടെ ഉപദേശത്താൽ  ദൈവമാതാവിന്റെ നാമത്തിൽ ഉള്ള  കാഞൂർ പള്ളിയിലെ ദേവിയെ  ഓർത്തു  പ്രാർഥിച്ച്തനിക്ക് ഒരു കുഞുണ്ടായാൽ ദേവിയുടെ നാമത്തിൽ ഇരു ക്ഷേത്രം പണി കഴിപ്പിക്കാം എന്നു വഴിപാട് നേർന്നു.
തൽ ഭലമായി അവൾ ഗെർഭം ധരിച്ച് ഒരാൺകുഞിനെ പ്രസവിച്ചുകുട്ടിക്കു പ്രായമായപ്പോൾ  അമ്മയും മകനും കാഞൂർ പള്ളിയിൽ പോയി മാമ്മോദീസ സ്വീകരിച്ചു  ക്രിസ്ത്യാനികളായി. അതോടു കൂടി ഹിന്തു,  കുറുപ്പും ക്രിത്യൻ കുറുപ്പും,  ഭാഗം വെച്ച് പിരിഞു. ക്രിസ്തു മതം സ്വീകരിച്ച ക്രിസ്ത്യൻ  കുറുപ്പു  സമീപത്തുള്ള   എടശേരി, പുതുശേരി  പടയാട്ടി എന്നീ  ക്രിസ്ത്യൻ  വീട്ടുകാരോരുമിച്ചു. തങളൂടെ സ്ഥലത്തു  ദൈവ മാതാവിന്റെ നാമത്തിൽ ഒരു പള്ളി സ്ഥപിച്ചു അതാണ്  ഇപ്പോൾ അയ്യായിരത്തിൽ അധികം  വീടുകാരും, പതിനഞിൽ  അധികം ചെറു പള്ളികളുടേയും  മാത്രു പള്ളിയാകുന്ന  കുറുപ്പം പടി വി:  മർത്ത മറിയം പള്ളി ഇതു AD1355  കൊല്ല വർഷം 530  ൽ ആയിരുന്നു ആദ്യ കാലത്ത് പള്ളി വളരെ ചെറുതും ക്ഷേത്രാക്രുതിയിലും ആയിരുന്നു.
AD 1100   കാഞൂർ പള്ളിയും  AD 1340 ൽ കോതമഗ്ഗലം  പള്ളിയും  സ്ഥാപിച്ചു എന്ന് കരുതപ്പെടുന്നു
പള്ളി സംരെക്ഷണം
 ആയുദാഭ്യാസ പയറ്റിൽ  ഔന്നത്യം പ്രാപിച്ചിരുന്ന പണിക്കരച്ചൻ പള്ളിയുടെ സംരെക്ഷകനായിരുന്നു. ഇടവ ജെനങളെ പഠിപ്പിക്കുന്നതിനും. സംരെക്ഷണത്തിനും  പണിക്കരച്ചന്  അഞേകാലും കോപ്പും അനുവദിച്ചിരുന്നു. പഠിച്ച ശിഷ്യന്മാർ വിവാഹ സമയത്ത്  നാല് പണം -  ചക്രം ഗുരു ദെക്ഷിണ നൽകിയിരുന്നു.  പള്ളി മുതൽ അപഹരിക്കാൻ  വരുന്ന കൊള്ളക്കാരെ   കാലാകാലങളിൽ  ആട്ടി ഓടിക്കുമായിരുന്നു. ഇന്നും പള്ളിയുടെ മുൻപിലുള്ള സ്ഥലത്തിനു പടമറ്റം മാലി എന്ന്  പേർ.
നഗര പിതാവ്
കുളങര അകത്തൂട്ടു പണിക്കരച്ചൻ തന്റെ സ്ഥലത്തു ചില പരിഷ്ക്കാരങൾ വരുത്താൻ ആലോചനയിലിരിക്കേ  ചരക്കു വാങുന്നതിനായി  വാലിഭക്കാരോടു കൂടെ കോതമംഗലം  കംബോളത്തിൽ ചെന്നു. പാണ്ടിയിൽ നിന്നു വന്ന ചെട്ടിയാരോട്  ഒരു കുത്ത് വീരാളി പട്ടിന് വില ചോദിച്ചുഅക്കാലത്തു വീരാളി പട്ടിന് വലിയ വിലയായിരുന്നു. വീരാളിപ്പട്ട്  വാങിക്കത്തക്ക  കഴിവു  പണിക്കരച്ചനില്ലെന്നു കരുതിയ ചെട്ടിയാർ  ഹാസ്യ സ്വരത്തിൽ  വില കുറച്ചു പറയുകയും,   കളിയാക്കുകയും ചൈതുപരിഹാസ്യനായ പണിക്കരച്ചൻ   ത്രുക്കാരിയൂർ  മൂന്നാം കൂർ തച്ചേത്ത് കൈമളുടെ അടുക്കൽ ചെന്ന് പണം വാങി  ചെട്ടിയാർ പറഞ വില കൊടുത്തു പട്ടു വാങി.
ഇത്തരമോരവസ്ഥ ഉണ്ടാകാതിരിക്കൻ  തന്റെ നാട്ടിൽ  ഒരങാടി,  (കംബോളം,-പട്ടണം) സ്ഥപിക്കാൻ തീരുമാനിച്ചു. സൈനീ പരിശീലനം ചെയിച്ചിരുന്നതിനാൽ  രാഷ്ടീയ സ്വാധീനം ഉണ്ടായിരുന്ന  പണിക്കരച്ചൻ കിടങൂർ ചെന്ന് അനുവാദം വാങി.   വിശാലമായ ഒരു വഴിയുണ്ടാക്കി, തെക്കും. വടക്കുമായി 12 മുറി കടകൾ ഉണ്ടാക്കിചുറ്റുമുള്ള കർത്താക്കന്മാരുടെ സഹകരണത്തോടു,   ഇട പ്രഭുക്കന്മാരുടേയും രാജാക്കന്മാരുടേയും അനുവാദത്തോടെ, കുറുപ്പമ്പടിക്ക്  ഒത്ത തൂക്കങളും,  അളവുകളും,  നിചയിച്ചു. കച്ചവടത്തിനായി  ആലങാട്കാഞൂർകംബോളങളിൽ നിന്ന്   ക്രിസ്ത്യാനികളെ കൊണ്ടു വന്ന് ഓരോ മുറി പീടിക കൊടുത്ത് കച്ചവടം ആരംഭിച്ചുകാഞൂർ,  ഉദയം പേരൂർ,  കഴിഞാൽ അക്കാലത്ത്  കുറുപ്പമ്പടിക്ക്  ഒത്ത തൂക്കങളും അളവുകളും മാത്രമാണുണ്ടായിരുന്നത്. കുറുപ്പമ്പടിക്ക്   ഒത്ത പറ, ഇടങഴി,നാഴി. ഉരി എന്നത്  അറ്റുത്ത കാലം വരെ ആധാരങളിൽ ഇടം പിടിച്ചിരുന്നു. വ്യാപാരം വർധിച്ചതോടെ കുടിയെറ്റവും വർധിച്ചു,
പണിക്കരച്ചൻ മുഖാന്തിരം  വാണിജ്യ സൌകര്യം ലെഭിച്ചതു കൂടാതെ, പ്രദേശ വാസികൾക്ക്, മലയാള ഭാഷയിലെ നാനം-മോനം (കോലെഴുത്തു) അക്ഷരവും, ആധുനീക മലയാള ലിപികളും ഉൾപ്പെടെ ഉള്ള  അക്ഷരാഭ്യാസവും,  ആയുധാഭ്യാസവും ലെഭിച്ചിരുന്നു അന്നത്തെ ഭരണാധികാരികൾക്കു പോലും ചെയ്യാൻ കഴിയാത്തത് പണിക്കരച്ചന് കഴ്ഞു.  ഈ പണിക്കരച്ചനാണ് കുറുപ്പം പടിയുടെ നഗര പിതാവ്.
ക്രിസ്തു മതം സ്വീകരിച്ച  കുറുപ്പൻ  വീട്ടുകാർ   സന്താന വർധനയുള്ള കുടുംബമാണ്. ഇവർ ഇപ്പോൾ  കുറുപ്പൻവീപ്പനാടൻപത്തുവേലി, നെല്ലാക്കാടൻതെട്ടിക്കോട്ടു മോളത്തുഊതാളിക്കോടൻവെട്ടുവേലിക്കുടി, ( പുത്തൻ പുരക്കൽ), എന്നീ വീടു പേരിൽ അറിയപ്പെടുന്നു.   ഇവരുടെയ്ല്ലാം മൂല കുടുംബം കുറുപ്പം പടിയാണുഇവർ പുല്ലുവഴി, കീഴില്ലംഇരിങോൾ  പ്രളയിക്കാട് പുഴുക്കാട്വേങൂർ,  കൊംബനാട്, കേളകം  മുതലയ സ്ഥലങളിൽ  300 ൽ അധിക വീടുകാരുണ്ട്
 മാത്യു കുറുപ്പൻ

അവലംബം: കുറുപ്പമ്പടി പള്ളിയുടെ ചരിത്രം . റൈറ്റ്  റെവ: ഗീവറുഗീസ് കോർ എസ്പ്പികോപ്പ  ആത്തുങ്കൽ

No comments:

Post a Comment